മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ സംസ്ഥാന മന്ത്രിസഭ ജനങ്ങളിലേക്കെത്തുന്ന നവകേരള സദസ്സിന് ഇന്ന് തുടക്കമാവുകയാണ്.
കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് ആരംഭിക്കുന്ന സദസ്സിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വൈകീട്ട് മൂന്നരക്ക് പൈവളിഗെയിൽ നിർവഹിച്ചു.
ഭരണകൂടം ജനങ്ങളിലേക്ക് നേരിട്ട് ഒരു അപൂർവ അനുഭവം. പണ്ടുകാലത്ത് രാജാക്കന്മാരും ചക്രവർത്തിമാരുമൊക്കെ ജനങ്ങളുടെ പരാതികളും പ്രശ്നങ്ങളും നേരിൽ കേൾക്കാനായി ജനമധ്യത്തിലേക്ക് എത്തുന്ന പതിവുണ്ടായിരുന്നു.
ജനങ്ങളുടെ പരാതികൾക്കും ആവശ്യങ്ങൾക്കും ഉടനടി പരിഹാരം എന്നതാണ് ഇത്തരം സംഗമം പ്രധാനമായും ലക്ഷ്യമാക്കിയിരുന്നത്. രാജഭരണം മാറി ജനകീയ ഭരണം വന്നതോടെ ഭരണകൂടങ്ങൾ പൊതുവെ ജനങ്ങളിൽനിന്ന് അകലാൻ തുടങ്ങി.
ജനങ്ങൾക്ക് സർക്കാരിൽനിന്ന് എന്തെങ്കിലും ആവശ്യങ്ങൾ നിവർത്തിക്കണമെന്നുണ്ടെങ്കിൽ ധാരാളം കടമ്പകൾ കടക്കണമെന്നായി.
ഭരണസിരാകേന്ദ്രമായ വിവിധ സർക്കാർ ഓഫീസുകളിലും നാളുകൾ ചെല്ലുന്തോറും സാധാരണക്കാർക്ക് ചെന്നെത്താനാകാത്ത അവസ്ഥ വന്നു. ഈ പശ്ചാത്തലത്തിൽ വേണം ഇടതുമുന്നണി സർക്കാരിന്റെ ഇന്നാരംഭിക്കുന്ന പുതുസംരഭമായ നവകേര സദസിനെ കാണാൻ.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പിണറായി വിജയന്‍ നയിച്ച നവകേരളമാര്‍ച്ചായിരുന്നു നവകേരള നിര്‍മ്മിതി എന്ന ആശയത്തിന്റെ തുടക്കം.
ജാഥ കടന്നു പോയ എല്ലാ ഇടങ്ങളിലും പൗരപ്രമുഖര്‍, വിദഗ്ദ്ധര്‍ എന്നിവരുമായി അന്ന് ജാഥാ നായകന്‍ കൂടിക്കാഴ്ച നടത്തി.
അങ്ങനെ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഒന്നാം പിണറായി സര്‍ക്കാര്‍ വികസന പദ്ധതികള്‍ക്ക് രൂപം നല്‍കിയതും, നടപ്പാക്കിയതും.
സംസ്ഥാനത്തിന്റെ വടക്കേ അറ്റത്തുള്ള മഞ്ചേശരത്ത് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന സദസ് ഡിസംബർ 24 ന് സമാപിക്കുന്നതിനു മുമ്പ് 140 നിയമസഭാ മണ്ഡലങ്ങളിലും എത്തി ജനങ്ങളും പൗരമുഖ്യരുമായി സംവദിക്കും.
പരാതികൾ മന്ത്രിമാർ നേരിൽക്കേട്ട് തീർപ്പുണ്ടാക്കും. സദസ് ആരംഭിക്കുന്നതിനു മുമ്പ് പരാതികൾ രേഖാമൂലം സമർപ്പിക്കാൻ സംവിധാനങ്ങൾ എല്ലായിടത്തും ഒരുക്കിയിട്ടുണ്ട്.
കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും കണ്ണൂര്‍ വിമാനത്താതാവളവും ഒക്കെ ഒരു നാടിന്റെയാകെ മുഖച്ഛായ മാറ്റിയ കഥ ചര്‍ച്ചയാകും. വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കി വികസനത്തിന്റെ പുതിയ വാതായനം തുറന്നു. കാരവന്‍ ടൂറിസവും , വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജും മുതല്‍ ഒടുവില്‍ കേരളിയം വരെ ടൂറിസം മേഖലയിലെ പുരോഗതി നാടറിയും.
സംസ്ഥാനത്താകെ നടക്കുന്ന ദേശീയപാതാ വികസനവും, മുടങ്ങിക്കിടന്ന ഗെയില്‍ വാതക പൈപ്പ് ലൈന്‍ പൂര്‍ത്തിയാക്കിയതും, ഒപ്പം വീടുകളില്‍ പാചകവാതകം നേരിട്ട് എത്തിക്കുന്ന പാചക വാതക പൈപ്പ് ലൈന്‍ പദ്ധതിയുടെ പുരോഗതിയും, ലക്ഷക്കണക്കിന് ഭവനരഹിതര്‍ക്ക് വീട് നിര്‍മ്മിച്ചുനല്‍കിയതും, യു ഡി എഫ് സര്‍ക്കാര്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചതടക്കം നൂറ് കണക്കിന് സ്‌കൂളുകള്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് സ്മാര്‍ട്ടാക്കിയതും വിശദീകരിക്കാന്‍ കഴിയും.
സംസ്ഥാനത്തിന്റെ പുരോഗതിക്ക് എപ്പോഴും തടസമായി നിൽക്കാറുള്ളത് ഇടുങ്ങിയ രാഷ്ട്രീയ താല്പര്യങ്ങളാണ്. രാഷ്ട്രീയ കാരണങ്ങളാൽ പ്രതിപക്ഷം നവകേരള സദസിൽനിന്ന് വിട്ടുനിൽക്കുകയാണ്.
എന്നാൽ നാടിന്റെയും ജനങ്ങളുടെയും ആവശ്യങ്ങൾ നവകേരള സദസിൽ അവതരിപ്പിച്ച് പരിഹാരം കാണാൻ രാഷ്ട്രീയ തടസമൊന്നുമില്ല.
ഓരോ നാട്ടിലും കാണും, അടിയന്തര പരിഹാരം കാണേണ്ട ഒട്ടനവധി പ്രശ്നങ്ങൾ. ഭരണ സംവിധാനം സമ്പൂർണ്ണമായും ഒന്നരമാസത്തോളം ജനങ്ങളുടെ അടിത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലുന്നത് ഇതാദ്യമായിട്ടായിരിക്കും. സംസ്ഥാനത്തെയും ജനങ്ങളെയും സംബന്ധിച്ച് തികച്ചും പുതുമയേറിയ ഒരനുഭവം
#navakeralasadas #From #Rajabharana #NavakeralaSadas #When #seats #power #reach #masses