#KSurendran | യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം; കോൺഗ്രസിനെതിരെ കെ സുരേന്ദ്രൻ

#KSurendran | യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം; കോൺഗ്രസിനെതിരെ കെ സുരേന്ദ്രൻ
Nov 17, 2023 01:02 PM | By Vyshnavy Rajan

(www.truevisionnews.com) യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

വ്യാജ തെരഞ്ഞെടുപ്പ് കാർഡുകൾ നിർമിച്ചത് രാജ്യദ്രോഹക്കുറ്റമാണ്. ഒന്നേകാൽ ലക്ഷത്തോളം കാർഡുകളാണ് കോൺഗ്രസ് പ്രവർത്തകർ നിർമ്മിച്ചെടുത്തതെന്നും പിന്നിൽ ഉന്നത നേതാക്കളുടെ ഇടപെടലുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.

ഗുരുതരമായ ക്രിമിനൽ കുറ്റമാണിത്. കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് ഇക്കാര്യം തെളിവ് സഹിതം പുറത്തുകൊണ്ടുവന്നത്. തീവ്രവാദ പ്രവർത്തനമാണ് കോൺഗ്രസ് നടത്തിയത്.

രാജ്യ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണിത്. പാലക്കാട്ടെ കോൺഗ്രസ് എംഎൽഎയാണ് വ്യാജ തിരിച്ചറയിൽ കാർഡ് വിവാദത്തിന് പിന്നിൽ.

ബാംഗ്ലൂരിൽ പിആർ ഏജൻസിയുടെ സഹായത്തോടെയാണ് കാർഡ് നിർമിച്ചതെന്നും സുരേന്ദ്രൻ. പരാതി ലഭിച്ചിട്ടും കോൺഗ്രസ് ഇടപെടാത്തത് ഗൗരവത്തോടെ കാണണം. കെ.സി വേണുഗോപാലും വി.ഡി സതീശനും ഈ വിഷയങ്ങൾ അറിഞ്ഞിരുന്നുവെന്നും ഇത് പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു.

പാലക്കാട്ടെ വിജയത്തിന് കോൺഗ്രസ് ഇത്തരം തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയിക്കുന്നു. സമഗ്രമായ അന്വേഷണം അടിയന്തരമായി നടത്തണം. ഡിജിപിക്കും തെരഞ്ഞെടുപ്പ് കമ്മിഷനും പരാതി നൽകിയിട്ടുണ്ട്.

ഈ കുറ്റത്തിൽ നിന്ന് കോൺഗ്രസിന് ഒളിച്ചോടാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് രീതിയെ വിമർശിക്കുന്ന വ്യക്തിയാണ്. രാഹുലിന് മുന്നിൽ മൂന്ന് ദിവസം മുമ്പ് പരാതി ലഭിച്ചിട്ടും മൂടിവെച്ചത് വലിയ കുറ്റമാണെന്നും അവർക്കെതിരെയും നടപടി വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ഇത് തികഞ്ഞ രാജ്യദ്രോഹ കുറ്റമാണ്. ഒറിജിനലിനെ വെല്ലുന്ന വ്യാജ കാർഡുകൾ ആണ് നിർമ്മിച്ചിരിക്കുന്നത്. ഇത്തരത്തിലൊരു സാധ്യതയുണ്ടെന്നാണ് കോൺഗ്രസ് കാണിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.

#KSurendran #FakeIdentityCard #Controversy #YouthCongressElections #KSurendran #against #Congress

Next TV

Related Stories
#YOUTHCONGRESS | യൂത്ത് കോൺഗ്രസിന്റെ പുതിയ നേതൃത്വം ഇന്ന് ചുമതലയേൽക്കും

Dec 1, 2023 07:39 AM

#YOUTHCONGRESS | യൂത്ത് കോൺഗ്രസിന്റെ പുതിയ നേതൃത്വം ഇന്ന് ചുമതലയേൽക്കും

എറണാകുളം എജെ ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ ചുമതല...

Read More >>
#KanamRajendran | കാനം രാജേന്ദ്രന്റെ അവധിക്കുള്ള അപേക്ഷ പരിഗണിച്ച് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ്

Nov 30, 2023 03:07 PM

#KanamRajendran | കാനം രാജേന്ദ്രന്റെ അവധിക്കുള്ള അപേക്ഷ പരിഗണിച്ച് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ്

ഒഴിവിൽ സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് പകരക്കാരനെ നിയോ​ഗിക്കുന്ന കാര്യത്തിൽ‌ തീരുമാനമായില്ല. സംസ്ഥാന നേതൃത്വം കൂട്ടായി ചുമതല...

Read More >>
#keralacongress | ജനതാ കോണ്‍ഗ്രസ് നേതാവ് ജോയി ചിറ്റിലപ്പിള്ളി കേരളകോണ്‍ഗ്രസില്‍ ചേര്‍ന്നു

Nov 30, 2023 02:55 PM

#keralacongress | ജനതാ കോണ്‍ഗ്രസ് നേതാവ് ജോയി ചിറ്റിലപ്പിള്ളി കേരളകോണ്‍ഗ്രസില്‍ ചേര്‍ന്നു

എറണാകുളം ജില്ല കേരളകോണ്‍ഗ്രസ് പഠന ക്യാമ്പില്‍ വച്ചാണ് പാര്‍ട്ടിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനും എംഎല്‍എയുമായ ശ്രീ മോന്‍സ് ജോസഫില്‍ നിന്ന്...

Read More >>
#CPI | കാനം ചികിത്സയില്‍; പകരം ആരെത്തും? സിപിഐ നിർണായക നേതൃയോ​ഗം ഇന്ന്

Nov 30, 2023 07:27 AM

#CPI | കാനം ചികിത്സയില്‍; പകരം ആരെത്തും? സിപിഐ നിർണായക നേതൃയോ​ഗം ഇന്ന്

അനാരോഗ്യത്തെ തുടർന്ന് മൂന്ന് മാസത്തെ അവധി ആവശ്യപ്പെട്ടാണ് കാനം പാർട്ടിക്ക് കത്ത്...

Read More >>
#rahulgandhi | ലോക്‌സഭാ തെരഞ്ഞെടുപ്പ്; രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ ഇനിയും മത്സരിക്കുമെന്ന് സൂചന

Nov 29, 2023 04:51 PM

#rahulgandhi | ലോക്‌സഭാ തെരഞ്ഞെടുപ്പ്; രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ ഇനിയും മത്സരിക്കുമെന്ന് സൂചന

കേരളത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ ഇന്നലെ രാത്രിയോടെയാണ് രാഹുല്‍ ഗാന്ധി...

Read More >>
#BJP | 'പ്രതീക്ഷിച്ച ഫലം ലഭിക്കുന്നില്ല'; സംസ്ഥാന ബിജെപിക്കും ഐടി സെല്ലിനുമെതിരെ ദേശീയ ജനറൽ സെക്രട്ടറി

Nov 29, 2023 02:32 PM

#BJP | 'പ്രതീക്ഷിച്ച ഫലം ലഭിക്കുന്നില്ല'; സംസ്ഥാന ബിജെപിക്കും ഐടി സെല്ലിനുമെതിരെ ദേശീയ ജനറൽ സെക്രട്ടറി

ദേശീയ നേതൃത്വം കേരളത്തിൽ ഏറെ സമയം ചിലവഴിച്ചിട്ടും പ്രതീക്ഷിച്ച ഫലം ലഭിക്കുന്നില്ല എന്ന ധ്വനിയോടെയാണ് ദേശീയ ജനറൽ സെക്രട്ടറിയുടെ...

Read More >>
Top Stories