#POLICE | പ്രായപൂർത്തിയാകാത്ത നാല് ആൺകുട്ടികളെ തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു; പൊലീസ് കേസെടുത്തു

#POLICE | പ്രായപൂർത്തിയാകാത്ത നാല് ആൺകുട്ടികളെ തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു; പൊലീസ് കേസെടുത്തു
Oct 31, 2023 11:58 PM | By Vyshnavy Rajan

(www.truevisionnews.com) പ്രായപൂർത്തിയാകാത്ത നാല് ആൺകുട്ടികളെ തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു. പലചരക്ക് കടയിൽ നിന്ന് ബിസ്‌ക്കറ്റ് മോഷ്ടിച്ചതിനാണ് കടയുടമയുടെ ക്രൂരമായ ശിക്ഷ. ബീഹാറിലെ ബെഗുസരായ് ജില്ലയിലാണ് സംഭവം.

ബിർപൂരിലെ ഫാസിൽപൂർ ഗ്രാമത്തിൽ ഒക്ടോബർ 28 ന് നടന്ന സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായതോടെയാണ് പുറത്തറിയുന്നത്. കുട്ടികളെ തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദിക്കുന്നതാണ് ദൃശ്യങ്ങൾ.

ആളുകൾ നോക്കി നിൽക്കെയാണ് കടയുടമയുടെ മർദനം. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ കടയുടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടികൾ സ്ഥിരമായി കടയിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കാറുണ്ടായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.

ഒക്ടോബർ 28 ന് കടയുടമ ഇവരെ പിടികൂടുകയും തുടർന്ന് തൂണിൽ കെട്ടിയിട്ട് മർദ്ദിക്കുകയുമായിരുന്നുവെന്ന് ബെഗുസരായ് എസ്പി യോഗേന്ദ്ര കുമാർ പറഞ്ഞു.

കുട്ടികൾക്കെതിരെ ഇത്തരം നടപടി സ്വീകരിക്കുന്നത് ഗുരുതരമായ കുറ്റമാണ്. കുട്ടികളുടെ കുടുംബാംഗങ്ങളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്നും, കടയുടമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് രേഖാമൂലം പരാതി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ രക്ഷിതാക്കൾ ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും കുമാർ കൂട്ടിച്ചേർത്തു.

#POLICE #Four #minorboys tied to a pole and brutally beaten; Police registered a case

Next TV

Related Stories
ഭാര്യയെയും അഞ്ച് വയസ്സുള്ള മകനെയും തലയ്ക്കടിച്ചുവീഴ്ത്തി, കഴുത്തറത്ത് കൊന്നു; യുവാവ് പിടിയില്‍

Mar 31, 2025 08:56 PM

ഭാര്യയെയും അഞ്ച് വയസ്സുള്ള മകനെയും തലയ്ക്കടിച്ചുവീഴ്ത്തി, കഴുത്തറത്ത് കൊന്നു; യുവാവ് പിടിയില്‍

വീട്ടില്‍ സ്ഥിരമായി മദ്യപിച്ചെത്തുന്ന പ്രതിയും ഭാര്യയും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. കൊലപാതകം നടന്ന ദിവസവും ഇവര്‍ തമ്മില്‍...

Read More >>
മദ്യലഹരിയിൽ അരുംകൊല, കൊല്ലം പനയത്ത് യുവാവ് കുത്തേറ്റ് മരിച്ചു, പ്രതി കസ്റ്റഡിയിൽ

Mar 29, 2025 09:52 PM

മദ്യലഹരിയിൽ അരുംകൊല, കൊല്ലം പനയത്ത് യുവാവ് കുത്തേറ്റ് മരിച്ചു, പ്രതി കസ്റ്റഡിയിൽ

ധനേഷ് എന്നൊരാൾക്ക് കത്തിക്കുത്തിൽ പരിക്കേൽക്കുകയും...

Read More >>
ദുര്‍മന്ത്രവാദം, 65കാരന്റെ തല വെട്ടിമാറ്റി ‘ഹോളി ദഹനി’ല്‍ ശരീരം കത്തിച്ചു; നാലു പേർ അറസ്റ്റിൽ

Mar 29, 2025 09:36 PM

ദുര്‍മന്ത്രവാദം, 65കാരന്റെ തല വെട്ടിമാറ്റി ‘ഹോളി ദഹനി’ല്‍ ശരീരം കത്തിച്ചു; നാലു പേർ അറസ്റ്റിൽ

ഗുലാബ് ബിഗാ ഗ്രാമവാസിയാണ് കൊല്ലപ്പെട്ട യാദവ്. പരാതിക്ക് പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണം...

Read More >>
കൊടും ക്രൂരത .....; പ്രണയത്തിൽ നിന്ന് പിന്മാറിയ പതിനേഴുകാരിയെ തീകൊളുത്തി കൊന്ന് യുവാവ്

Mar 29, 2025 09:00 PM

കൊടും ക്രൂരത .....; പ്രണയത്തിൽ നിന്ന് പിന്മാറിയ പതിനേഴുകാരിയെ തീകൊളുത്തി കൊന്ന് യുവാവ്

പെൺകുട്ടിക്ക് അറുപത്തിയഞ്ച് ശതമാനത്തോളം പൊള്ളലേറ്റിരുന്നതായി പൊലീസ്...

Read More >>
ആൺകുട്ടിയില്ല; അഞ്ച് മാസം പ്രായമായ ഇരട്ട പെൺകുട്ടികളെ തറയിലടിച്ച് കൊന്ന് പിതാവ്

Mar 28, 2025 07:34 PM

ആൺകുട്ടിയില്ല; അഞ്ച് മാസം പ്രായമായ ഇരട്ട പെൺകുട്ടികളെ തറയിലടിച്ച് കൊന്ന് പിതാവ്

2024 നവംബർ നാലിനാണ് ദമ്പതികൾക്ക് ഇരട്ടക്കുട്ടികൾ ജനിച്ചത്. അന്നു മുതൽ കുടുംബത്തിൽ വഴക്ക്...

Read More >>
Top Stories