തിരുവനന്തപുരം : (www.truevisionnews.com) കേരള സർക്കാറിന്റെ ഇൻഫർമേഷൻ ആന്റ് പബ്ലിക്റിലേഷൻ ഡിപ്പാർട്ട്മെന്റ് സംസ്ഥാനത്തെ ഓൺലൈൻ മാധ്യമങ്ങളെ എംപാനൽമെന്റ് നടത്തി മീഡിയ ലിസ്റ്റും പരസ്യ നിരക്കും നിശ്ചയിച്ച് ഉത്തരവ് പുറത്തിറക്കി. രണ്ടു ദിവസം മുൻപ് മുഖ്യമന്ത്രി ഒപ്പുവെച്ച ഉത്തരവ് ഇന്നാണ് പുറത്തിങ്ങിയത്

പട്ടികയിൽ ഇടം പിടിച്ച് ട്രൂവിഷൻ ന്യൂസ്.കോം. കേന്ദ്ര സർക്കാറിന് കീഴിലുള്ള മിനിസ്റ്ററി ഓഫ് ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാകാസ്റ്ററിംഗ് സെൽഫ് റെഗുലേഷൻ ബോഡിയുടെ അംഗീകാരം ഇതിനകം ട്രൂവിഷൻ ന്യൂസ് .കോം നേടിയിരുന്നു.
ഓൺലൈൻ മാധ്യമങ്ങളുടെ സംഘടനയായ കോം.ഇന്ത്യ അംഗത്വവും ട്രൂവിഷൻ ന്യൂസ്.കോംമിനുണ്ട്. സംസ്ഥാന സർക്കാറിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും പരസ്യങ്ങൾ ഇനി പുതുക്കിയ നിരക്കിൽ ലിസ്റ്റിലെ മാധ്യമങ്ങൾക്കും ലഭിക്കും.
നൂറുകണക്കിന് അപേക്ഷകളിൽ നിന്ന് വിദഗ്ദ സമിതി തെരഞ്ഞെടുത്ത 46 ഓൺലൈൻ മാധ്യമങ്ങളാണ് പട്ടികയിലുള്ളത്. മുഖ്യധാര പത്രങ്ങളുടേയും, ചാനലുകളുടേയും ഓൺ ലൈൻ ന്യൂസ് പോർട്ടലുകളും അടങ്ങുന്നതാണ് ലിസ്റ്റ്.
വായനക്കാരുടെ എണ്ണം ,സാങ്കേതിക മികവ്, എന്നിങ്ങനെ വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. 2017 ലാണ് പത്ര- ദൃശ്യ- ഓൺ ലൈൻ മാധ്യമങ്ങളുടെ പുതുക്കിയ മീഡിയ ലിസ്റ്റും പരസ്യ നിരക്കും നിശ്ചയിക്കാൻ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ വിദഗ്ദ സമിതിയെ നിശ്ചയിച്ചത്.
കമ്മറ്റിയുടെ ശുപാർശ പ്രകാരമാണ് ഓൺ ലൈൻ മാധ്യമങ്ങളിൽ നിന്ന് അപേക്ഷക്ഷണിച്ച് വായനക്കാരുടെ എണ്ണവും മറ്റു വിവരങ്ങളും കൈമാറാൻ ആവശ്യപ്പെട്ടത്. ഇത് പ്രകാരം 2021 ൽ അപേക്ഷ ക്ഷണിച്ചപ്പോൾ ആയിരത്തിലധികം അപേക്ഷകളാണ് ലഭിച്ചത്.
സംസ്ഥാനത്ത് ഓഫീസുകളും മതിയായ ജീവനക്കാരും വേണമെന്ന മാനദണ്ഡം നിശ്ച്ച്ചയിച്ചപ്പോൾ അപേക്ഷകർ നാനൂറ്റി ഇരുപതായി ചുരുങ്ങി. കോം ഇന്ത്യ ഉൾപ്പെടെയുള്ള സംഘടനകളുടെ നിർദ്ദേശം കൂടി കണക്കിലെടുത്ത് പ്രതിദിനം ഒരു ലക്ഷം വായനക്കാരുള്ള മാധ്യമങ്ങളായിരിക്കണമെന്ന നിബന്ധന വന്നതോടെ പട്ടിക നൂറിൽ താഴെയായി ചുരുങ്ങി.
ഓൺലൈൻ മാധ്യമങ്ങളുടെ വായനക്കാരുടെ എണ്ണം കണക്കാക്കുന്ന ഗൂഗിൾ അനലിറ്റിക്സ് എന്ന സോഫ്റ്റ്‌വെയറിൽ പി ആർ ഡിക്ക് ആക്സസ് നൽകിയാണ് പ്രതിദിനം ഒരു ലക്ഷം വായനക്കാർ എന്ന മാനദണ്ഡം ഉറപ്പിച്ചത്.
രണ്ട് വർഷം മുമ്പ് ട്രൂവിഷൻ ന്യൂസ് നെറ്റ് വർക്കിന് രണ്ട് ലക്ഷം പ്രതിദിന വായനക്കാരാണെങ്കിൽ ഇന്ന് നാല് ലക്ഷത്തോളം സ്ഥിരം വായനക്കാർ എന്ന അഭിമാന നേട്ടത്തിലെത്തിയിട്ടുണ്ട്.
ഗൂഗിൾ പരസ്യങ്ങളുടെതിന് പുറമെ ഓൺലൈൻ മാധ്യമങ്ങൾക്ക് വലിയ തോതിൽ സ്വകാര്യ പരസ്യങ്ങൾ ലഭ്യമാകുന്നുണ്ട്. സർക്കാർ അംഗീകരിച്ച മീഡിയ ലിസ്റ്റും പരസ്യ നിരക്കും നിശ്ചയിച്ച ഉത്തരവ് പുറത്തിറങ്ങിയതോടെ സ്വകാര്യ പരസ്യ ദാതാക്കൾക്കും ഇത് ഗുണകരമാകും
#TrueVisionNews #TruevisionNews #list #Kerala #government #released #empanelment #medialist #order #onlinemedia
