കാട്ടുപന്നിയുടെ പാതി ഭക്ഷിച്ച ജഡം കണ്ടെത്തി, കടുവ തിന്നതെന്ന് നിഗമനം

കാട്ടുപന്നിയുടെ പാതി ഭക്ഷിച്ച ജഡം കണ്ടെത്തി, കടുവ തിന്നതെന്ന് നിഗമനം
Dec 9, 2021 06:47 AM | By Susmitha Surendran

മലപ്പുറം: ചെങ്കോട് മലവാരത്തിലെ പുല്ലങ്കോട് എസ്റ്റേറ്റിൽ കാട്ടുപന്നിയുടെ പാതി ഭക്ഷിച്ച ജഡം കണ്ടെത്തി. കഴിഞ്ഞ ദിവസം പുലർച്ചെ ടാപ്പിംഗിനെത്തിയ തൊഴിലാളികളാണ് പന്നിയുടെ ജഡം കണ്ടെത്തിയത്.

കടുവയുടേതെന്ന് തോന്നിപ്പിക്കുന്ന കാൽപാടുകളും മൽപിടുത്തം നടന്നതിന്റെ ലക്ഷണങ്ങളും സമീപത്തുണ്ട്. കഴിഞ്ഞ ദിവസം പുലർച്ചെ ടാപ്പിംഗ് ചെയ്ത് കൊണ്ടിരിക്കുന്ന കൊടിയത്ത് ജയപ്രകാശ്, എടക്കണ്ടൻ ലത്തീഫ് എന്നിവരാണ് കാട്ടുപന്നിയുടെ പാതി ഭക്ഷിച്ച ശരീര ഭാഗം കണ്ടത്.

പുല്ലങ്കോട് എസ്റ്റേറ്റ് സിനിയർ മാനേജറുടെ ബംഗ്ലാവിന് സമീപത്തെ 2006 റീ പ്ലാന്റിംഗ് ഏരിയയിലാണ് സംഭവം. കാളികാവ് ടൗണുകളുടേയും മറ്റ് ജനവാസ കേന്ദ്രങ്ങളുടേയും ഏതാനും മീറ്റർ സമീപത്താണ് പന്നിയെ കൊന്ന് തിന്നത്.

കഴിഞ്ഞ ഒരാഴ്ച മുമ്പ് പുല്ലങ്കോട് 2013 റീ പ്ലാന്റിംഗ് ഏരിയക്ക് സമീപത്തെ മറ്റൊരു സ്വകാര്യ തോട്ടത്തിൽ വെച്ച് ടാപ്പിംഗ് തൊഴിലാളികൾ കടുവയെ കണ്ടിരുന്നു.

പന്നിയെ കൊന്ന് തിന്ന സ്ഥലത്തെ അവസ്ഥകണ്ടതോടെ തൊഴിലാളികൾ ഭീതിയിലാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി കരുവാരക്കുണ്ട് മേഖലയിൽ വന്യ മൃഗങ്ങളുടെ അക്രമണവും സാന്നിദ്ധ്യവുമുണ്ട്.

Half-eaten carcass of wild boar found

Next TV

Related Stories
വടകരയിൽ വാഹനാപകടം;ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

Jan 18, 2022 11:25 PM

വടകരയിൽ വാഹനാപകടം;ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ദേശീയപാതയിൽ വാഹനാപകടം. ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ...

Read More >>
മുസ്‌ലിംലീഗ് കലക്ട്രേറ്റ് മാർച്ച് മാറ്റിവെച്ചു

Jan 18, 2022 10:29 PM

മുസ്‌ലിംലീഗ് കലക്ട്രേറ്റ് മാർച്ച് മാറ്റിവെച്ചു

കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ച ജനുവരി 27 ലെ കലക്ട്രേറ്റ് മാര്‍ച്ച്...

Read More >>
എസ്എസ്എൽസി- പ്ലസ് ടു ചോദ്യ പേപ്പർ മാതൃക പ്രസിദ്ധീകരിച്ചു

Jan 18, 2022 09:44 PM

എസ്എസ്എൽസി- പ്ലസ് ടു ചോദ്യ പേപ്പർ മാതൃക പ്രസിദ്ധീകരിച്ചു

സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു മാതൃക ചോദ്യ പേപ്പർ...

Read More >>
കൊവിഡ് വ്യാപനം; ഇടുക്കിയിലും വയനാട്ടിലും കടുത്ത നിയന്ത്രണം

Jan 18, 2022 08:49 PM

കൊവിഡ് വ്യാപനം; ഇടുക്കിയിലും വയനാട്ടിലും കടുത്ത നിയന്ത്രണം

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇടുക്കിയിലും വയനാട്ടിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആരോഗ്യ വകുപ്പ്....

Read More >>
കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷത്തിനിടെ ആനയിടഞ്ഞു

Jan 18, 2022 07:51 PM

കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷത്തിനിടെ ആനയിടഞ്ഞു

കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷ എഴുന്നള്ളിപ്പിനിടയിൽ ആനയിടഞ്ഞു....

Read More >>
താറാവുകൾ ചത്തതിന് പിന്നാലെ തമിഴ്നാട്ടിൽ നിന്ന് ഇറക്കുമതി; പരിശോധന പോലുമില്ലെന്ന് പരാതി

Jan 18, 2022 07:16 PM

താറാവുകൾ ചത്തതിന് പിന്നാലെ തമിഴ്നാട്ടിൽ നിന്ന് ഇറക്കുമതി; പരിശോധന പോലുമില്ലെന്ന് പരാതി

പക്ഷിപ്പനി ബാധിച്ച്‌ താറാവുകള്‍ ചത്ത സ്ഥലങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്ന്‌ വ്യാപകമായി താറാവുകളെ ഇറക്കുന്നതായി...

Read More >>
Top Stories