ഫിറോസാബാദ്: ( truevisionnews.in ) ഉത്തർപ്രദേശിലെ ഫിറോസാബാദിൽ പാതയോരത്തെ ചായക്കടയിൽ നിന്ന് പണം മോഷ്ടിച്ചെന്ന് ആരോപിച്ച് 12കാരനെ നഗ്നനാക്കി മർദിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ.

മർദന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്രചരിച്ചതിനെ തുടർന്നാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയാണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മർദിക്കുന്ന സംഭവം നടന്നത്.
കുട്ടിയെ രക്ഷപ്പെടുത്തിയ പൊലീസ് വൈദ്യപരിശോധനക്ക് വിധേയനാക്കിയ ശേഷം വീട്ടിലേക്ക് തിരിച്ചയച്ചു. പരസ്യമായി അപമാനിച്ചതിന്റെ മാനസിക ആഘാതത്തിന് പുറമേ, കുട്ടിയുടെ കൈയിലും മുതുകിലും പരിക്കേറ്റിട്ടുണ്ട്.
പ്രതികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുമെന്നും ഫിറോസാബാദ് സിറ്റി പൊലീസ് സൂപ്രണ്ട് സർവേഷ് കുമാർ മിശ്ര അറിയിച്ചു.
#minorboy #stripped #naked #beaten #allegedly #stealing #money #Three #people #arrested
