#Raid | മാധ്യമ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ്; ഫോണുകളും, ലാപ്ടോപ്പുകളും കസ്റ്റഡിയിലെടുത്തു

#Raid | മാധ്യമ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ്; ഫോണുകളും, ലാപ്ടോപ്പുകളും കസ്റ്റഡിയിലെടുത്തു
Oct 3, 2023 10:37 AM | By Kavya N

ദില്ലി : (truevisionnews.com) ദില്ലിയിൽ മാധ്യമ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ് നടത്തി . ന്യൂസ് ക്ലിക്ക് ഓഫീസിലും ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ വീടുകളിലാണ് ദില്ലി പൊലീസ് റെയ്ഡ് നടത്തിയത്.

റെയ്‌ഡിൽ മൊബൈൽ ഫോണുകളും, ലാപ്ടോപ്പുകളും കസ്റ്റഡിയിലെടുത്തു. എഴുത്തുകാരി ഗീത ഹരിഹരൻ, ചരിത്രകാരൻ സൊഹൈൽ ഹാഷ്മി എന്നിവരുടെ വീടുകളിലുംടീസ്ത സെതൽവാദിൻ്റെ മുംബൈയിലെ വസതിയിലും ആണ് പരിശോധന നടന്നത് .

ഒപ്പം ദില്ലി പൊലീസ് ടീസ്തയെ ചോദ്യം ചെയ്തു. 30 ലധികം സ്ഥലങ്ങളിൽ റെയ്ഡ് നടന്നതായി പൊലീസ് സ്ഥിരീകരിച്ചു. എന്നാൽ ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. വിദേശ ഫണ്ടിംഗുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

ന്യൂസ് ക്ലിക്കിനെതിരെ ദില്ലി പൊലീസ് സെപ്ഷ്യൽ സെൽ യുഎപിഎ ചുമത്തിയതായും റിപ്പോർട്ടുണ്ട്. എന്നാൽ ആ കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല.

#Raid #houses #mediapersons #Phones #laptops #also #taken #custody

Next TV

Related Stories
'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

May 9, 2025 12:57 PM

'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

രാജ്യത്തെ എംടിഎം സെന്ററുകൾ അടച്ചിടുമെന്ന പ്രചാരണം വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ...

Read More >>
കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

May 8, 2025 11:37 AM

കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത...

Read More >>
Top Stories