Oct 2, 2023 11:08 PM

തിരുവനന്തപുരം : (www.truevisionnews.com) തലസ്ഥാനത്തു പണംവച്ച് ചീട്ട് കളിച്ച സംഭവത്തില്‍ 9 പേരെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരനുൾപ്പെടെ 9 പേരാണ് അറസ്റ്റിലായത്.

തിരുവനന്തപുരം നഗരത്തിലെ പ്രധാന ക്ലബുകളിലൊന്നായ ട്രിവാന്‍ഡ്രം ക്ലബിലായിരുന്നു ചീട്ടുകളി. തിരുവനന്തപുരം, കോട്ടയം, വർക്കല സ്വദേശികളാണു പിടിയിലായത്.

ഇവരിൽനിന്നു 5 ലക്ഷത്തിലേറെ രൂപ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു മ്യൂസിയം പൊലീസ് പരിശോധനയ്ക്ക് എത്തിയത്.

യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് എംഡി എസ്.ആർ.വിനയകുമാറിന്റെ പേരിലാണു മുറിയെടുത്തിരുന്നത് എന്നാണു പൊലീസ് നൽകുന്ന വിവരം.

അറസ്റ്റിലായവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരനാണു വിനയകുമാർ.

#arrest #Playing #cards #cash #capital #9people #including #Kodiyeri's #brother-in-law #arrested

Next TV

Top Stories