#arrest | ഭിന്നശേഷിക്കാരനായ മുസ്ലിം യുവാവിനെ കെട്ടിയിട്ട് മർദിച്ച് കൊലപ്പെടുത്തിയ സംഭവം; ഏഴ് പേർ പിടിയിൽ

#arrest | ഭിന്നശേഷിക്കാരനായ മുസ്ലിം യുവാവിനെ കെട്ടിയിട്ട് മർദിച്ച് കൊലപ്പെടുത്തിയ സംഭവം; ഏഴ് പേർ പിടിയിൽ
Oct 2, 2023 07:27 PM | By Athira V

ന്യൂഡൽഹി: ( truevisionnews.in ) ഭിന്നശേഷിക്കാരനായ മുസ്ലിം യുവാവിനെ കെട്ടിയിട്ട് മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുൾപ്പെടെ ഏഴ് പേർ പിടിയിൽ. കമൽ, സഹോദരൻ യൂനസ്, കിഷൻ, പപ്പു, ലക്കി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കൊപ്പം പതിനേഴുകാരനും പ്രതിപട്ടികയിലുണ്ട്.

അതേസമയം സംഭവത്തിൽ വർഗീയ വശം ഇല്ലെന്നാണ് പൊലീസിന്‍റെ നിഗമനം. ഡൽഹിയിൽ ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ഗണപതി സ്റ്റാളിൽ നിന്നും പ്രസാദം മോഷ്ടിച്ചു കഴിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇസർ അഹമ്മദ് എന്ന യുവാവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയത്.

യുവാവിനെ സ്റ്റാളിന് സമീപത്ത് കണ്ടപ്പോൾ കള്ളനാണെന്ന് കരുതിയെന്നും അതിനാലാണ് മർദിച്ചതെന്നുമാണ് പ്രതികളുടെ വാദം. വാജിദിന്‍റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പുലർച്ചെ അഞ്ച് മണിയോടെയാണ് ഇസറിനെ പ്രദേശത്തെ കണ്ടിരുന്നുവെന്നാണ് പ്രതികളുടെ മൊഴി.

ഇസറിനെ കള്ളനാണെന്ന് തെറ്റിദ്ധരിച്ച് പ്രതികൾ ചോദ്യം ചെയ്തിരുന്നു. മാനസികവൈകല്യമുള്ളതിനാൽ ഇസറിന് ചോദ്യങ്ങൾക്ക് വ്യക്തമായി ഉത്തരം നൽകാനായില്ല. പിന്നീട് ഇസറിനെ പ്രദേശത്ത് പോസ്റ്റിൽ കെട്ടിയിട്ട ശേഷം മർദിക്കുകയായിരുന്നുവെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു.

സംഭവത്തിന്‍റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇവരുടെ അയൽവാസിയായ ആമിർ ആണ് ഇസറിനെ വീട്ടിലെത്തിച്ചത്. വൈകീട്ട് മൂന്ന് മണിയോടെ ഇസറിനെ പരിക്കേറ്റ നിലയിൽ വീടിന്‍റെ പുറത്തുനിന്നും കണ്ടെത്തിയെന്നും പിന്നാലെ ഏഴ് മണിയോടെ മരണപ്പെടുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്.

പെട്ടെന്നുണ്ടായ ഭയവും രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയുന്നത്. തങ്ങളുടെ മകൻ കള്ളനല്ലെന്നും വിശന്നപ്പോൾ അൽപം ഭക്ഷണം എടുക്കുക മാത്രമാണ് ചെയ്തതെന്നും ഇസറിന്‍റെ കുടുംബം പറഞ്ഞിരുന്നു. പ്രദേശവാസികൾ ആരും ഇസറിനെ സഹായിക്കാനെത്തിയില്ലെന്നും പ്രസാദം മോഷ്ടിച്ചിരുന്നുവെങ്കിൽ തന്നെ ഇത്തരത്തിൽ തങ്ങളുടെ മകനെ കൊലപ്പെടുത്തുകയാണോ അതിനുള്ള ശിക്ഷയെന്നും കുടുംബം ചോദിച്ചു.

#incident #differentlyabled #Muslim #youth #tiedup #beaten #death #Seven #people #arrested

Next TV

Related Stories
 ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 6, 2025 07:17 PM

ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

തമിഴ്‌നാട്ടിൽ ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത്...

Read More >>
Top Stories