#fashion | പുതിയ ഫോട്ടോ ഷൂട്ടുമായി രശ്മി; സാരിയിൽ അതീവസുന്ദരി...

#fashion | പുതിയ ഫോട്ടോ ഷൂട്ടുമായി രശ്മി; സാരിയിൽ അതീവസുന്ദരി...
Sep 30, 2023 11:49 PM | By MITHRA K P

മിനിസ്‌ക്രീനിലെ അവതാരകയായി ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയശേഷം, സീരിയലുകളിലേക്കും സിനിമകളിലേക്കും കടന്നുവന്ന താരമാണ് രശ്മി ബോബൻ. കുറച്ചുകാലം ക്യാമറയ്ക്ക് മുന്നിൽ സജിവമല്ലായിരുന്നു. എന്നാൽ സീ കേരളത്തിലെ 'ശ്യാമാബരം' പരമ്പരയിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്.

ശ്യാമാബരം പരമ്പരയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള കേരളവിഷൻ അവാർഡും അടുത്തിടെ താരത്തെ തേടിയെത്തിയിരുന്നു. പരമ്പരയോടൊപ്പംതന്നെ സമൂഹമാധ്യമങ്ങളിലും രശ്മി സജീവമായിത്തന്നെ തുടരുന്നുണ്ട്. ഇടയ്‌ക്കെല്ലാം തന്റെ ഫോട്ടോഷൂട്ടുകൾ പങ്കുവച്ച് വലിയ ശ്രദ്ധ നേടാറുമുണ്ട് താരം. സംവിധായകനായ ബോബൻ സാമുവലിന്റെ ഭാര്യയാണ് രശ്മി.

ഇൻസ്റ്റഗ്രാമിലൂടെ കഴിഞ്ഞ ദിവസം രശ്മി പങ്കുവച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഇതിനോടകം വൈറലായിക്കഴിഞ്ഞു. 'ഇത് ആദ്യകാഴ്ചയിലെ പ്രണയമാണ്, അവസാന കാഴ്ചയിലേയും, എല്ലാ കഴിച്ചകളിലേയും' എന്ന ക്യാപ്ഷനോടെയാണ് രശ്മി തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

മനോഹരമായ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് വേഗത്തിൽ തന്നെ ആരാധകരുടെ ശ്രദ്ധ നേടിയെടുത്തു. മനോഹരമായ വൈറ്റ് ലൈൻഡ് ബ്ലാക്ക് സാരിയിൽ അതിമനോഹരിയായാണ് രശ്മിയുള്ളത്. ജിങ്ക് മീഡിയയ്ക്കുവേണ്ടിയാണ് ഫോട്ടോഷൂട്ട് നടത്തിയത്. ലൈബ്രറി തീമിലുള്ള ചിത്രങ്ങളിൽ പുസ്തകം വായിച്ചിരിക്കുന്ന പോസിലും മറ്റുമാണ് രശ്മിയുള്ളത്. മിതമായ മേക്കപ്പും വളരെ മിതമായ ആഭരണങ്ങളും ചേർത്ത് സിംപിൾ ബ്യൂട്ടിയായാണ് ചിത്രത്തിൽ രശ്മിയുള്ളത്. ചിത്രങ്ങളോടൊപ്പം മനോഹരമായ റീൽ വീഡിയോയും രശ്മി പങ്കുവച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് സെറ്റിലായ കണ്ണൂർ സ്വദേശിനിയാണ് രശ്മി. നൃത്തരംഗത്ത് തന്റേതായ വ്യക്തിമുദ്രകൾ പതിപ്പിച്ചശേഷമാണ് താരം ക്യാമറയ്ക്ക് മുന്നിലേക്കെത്തുന്നത്. 'അസൂയപ്പൂക്കൾ' എന്ന സീരിയലിലാണ് താരം ആദ്യമായി വേഷമിടുന്നത്, തുടർന്ന് ഒട്ടനവധി ടെലി ഫിലിമുകളിലും രശ്മി അഭിനയിച്ചു. 'വേളാങ്കണ്ണി മാതാവ്, ശ്രീകൃഷ്ണ, പാവക്കൂത്ത്, സ്വപ്നം, മനസ്സു പറയുന്ന കാര്യങ്ങൾ, ഹലോ കുട്ടിച്ചാത്തൻ, തുളസീദളം, തുടങ്ങിയവയെല്ലാം രശ്മിയുടെ പ്രധാന പരമ്പരകളാണ്. സഖാവ്, സൗണ്ട് തോമ, അൽ മല്ലു, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ഒരു യമണ്ടൻ പ്രേമകഥ, തോപ്പിൽ ജോപ്പൻ തുടങ്ങിയ ഒട്ടനവധി പുതിയ ചിത്രങ്ങളിലും പ്രധാനപ്പെട്ട വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള താരമാണ് രശ്മി ബോബൻ.

#new #photoshoot #rashmi #sari #beauti

Next TV

Related Stories
 പിറന്നാള്‍ ആഘോഷമാക്കി; ഫ്‌ളോറല്‍ ഗൗണില്‍ സുന്ദരിയായി നാദിര്‍ഷയുടെ മകള്‍

May 4, 2025 10:38 PM

പിറന്നാള്‍ ആഘോഷമാക്കി; ഫ്‌ളോറല്‍ ഗൗണില്‍ സുന്ദരിയായി നാദിര്‍ഷയുടെ മകള്‍

ഫ്‌ളോറല്‍ ഗൗണില്‍ സുന്ദരിയായി നാദിര്‍ഷയുടെ...

Read More >>
'മോഡേണ്‍ ഔട്ട്ഫിറ്റില്‍ മാത്രമല്ല സാരിയിലും 'ക്യൂട്ട് ഗേളാ'ണ്; പുതിയ പോസ്റ്റുമായി അനന്യ

Apr 28, 2025 11:15 AM

'മോഡേണ്‍ ഔട്ട്ഫിറ്റില്‍ മാത്രമല്ല സാരിയിലും 'ക്യൂട്ട് ഗേളാ'ണ്; പുതിയ പോസ്റ്റുമായി അനന്യ

സാരിയും സല്‍വാറും അണിഞ്ഞ് ട്രഡീഷണല്‍ ലുക്കിലാണ് താരം പ്രൊമോഷനുകള്‍ക്ക്...

Read More >>
മനോഹരമായ ചിത്രങ്ങൾ പോലെ സാരിയിൽ അതി സുന്ദരിയായി നിമിഷ

Apr 25, 2025 05:13 PM

മനോഹരമായ ചിത്രങ്ങൾ പോലെ സാരിയിൽ അതി സുന്ദരിയായി നിമിഷ

ഗോള്‍ഡന്‍ പ്രിന്റുകള്‍ വരുന്ന മെറൂണ്‍ സാരിക്കൊപ്പം അതേ നിറത്തിലുള്ള ബ്ലൗസാണ്...

Read More >>
Top Stories










Entertainment News