#pocso | കോഴിക്കോട് സഹോദരിയെ സഹോദരൻ പീഡിപ്പിച്ചെന്ന് പരാതി

#pocso | കോഴിക്കോട് സഹോദരിയെ സഹോദരൻ പീഡിപ്പിച്ചെന്ന് പരാതി
Sep 29, 2023 12:04 PM | By Vyshnavy Rajan

കോഴിക്കോട് : (www.truevisionnews.com) താമരശ്ശേരിയിൽ സഹോദരിയെ സഹോദരൻ പീഡിപ്പിച്ചെന്ന് പരാതി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ താമരശ്ശേരി പൊലീസ് കേസെടുത്തു.പോക്‌സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.

പ്ലസ്ടുവിന് പഠിക്കുന്ന കുട്ടി വിവരം ആദ്യം കൂട്ടുകാരിയോടാണ് പറയുന്നത്. കൂട്ടുകാരി സ്‌കൂൾ അധികൃതരുമായി ഈ വിവരം പങ്കുവെച്ചു.

തുടർന്ന് സി.ഡബ്ല്യു.ഡി കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കുകയും റിപ്പോര്‍ട്ട് പൊലീസിന് കൈമാറുകയും ചെയ്തു. താമരശേരി പൊലീസ് പെൺകുട്ടിയുടെ മൊഴി എടുത്തതിന് ശേഷമാണ് മൂത്ത സഹോദരനെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തത്.

വീട്ടിൽവെച്ച് നിരന്തരം പീഡനത്തിന് ഇരയായി എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇവർ വാടകവീട്ടിലാണ് താമസിക്കുന്നത്.

സഹോദരിക്ക് അശ്ലീല വീഡിയോ കാണിച്ചുകൊടുത്തതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. യുവാവ് കസ്റ്റഡിയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

#pocso #Complaint #sister #molested #her #brother #Kozhikode

Next TV

Related Stories
 ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 6, 2025 07:17 PM

ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

തമിഴ്‌നാട്ടിൽ ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത്...

Read More >>
Top Stories