#cheating | ഫുഡ് സേഫ്റ്റി ഓഫീസർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ സംഭവം; പ്രതി പിടിയിൽ

#cheating | ഫുഡ് സേഫ്റ്റി ഓഫീസർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ സംഭവം; പ്രതി പിടിയിൽ
Sep 28, 2023 03:45 PM | By Kavya N

കളമശ്ശേരി: (truevisionnews.com) ഫുഡ് സേഫ്റ്റി ഓഫീസർ ചമഞ്ഞ് കടകളിൽനിന്ന് പണം പിരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പത്തനംതിട്ട കലഞ്ഞൂർ സ്വദേശി മനു മുഹരാജ് (47) കളമശ്ശേരി പോലീസിന്റെ പിടിയിലായിരിക്കുന്നത്. ഇടപ്പള്ളി ടോൾ ജങ്ഷനടുത്ത്പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ എത്തിയ ഇയാള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ ആണെന്നു പറഞ്ഞ് ഹോട്ടലിലെ പാചകമുറിയും ഭക്ഷണവും മറ്റും പരിശോധിക്കുകയും .

പാചകമുറിയുടെ അവസ്ഥ മോശമാണെന്നും ഈ വിവരം ബന്ധപ്പെട്ട അധികാരികളെ അറിയിച്ച് കട പൂട്ടിക്കുമെന്നും പറഞ്ഞ് ഹോട്ടലുടമയെ ഭീഷണിപ്പെടുത്തി. പിന്നീട് ഹോട്ടലുടമയോട് പണം തന്നാല്‍ പ്രശ്‌നം അവസാനിപ്പിക്കാമെന്ന് പറഞ്ഞ് പണം കൈപ്പറ്റുകയും. ശേഷം ഭക്ഷണവും കഴിച്ചാണ് ഇയാൾ സ്ഥലംവിട്ടത്. പിന്നീട് മറ്റൊരു ബേക്കറിയിൽ എത്തി അവിടെയും സേഫ്റ്റി ഓഫീസർ ചമഞ്ഞുള്ള നാടകം നടത്തുകയും.

ഇയാൾ വന്ന ടാക്സിയുടെ പണം കൊടുക്കാൻ ആവശ്യപ്പെടുകയുയും ചെയ്തു . ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ബേക്കറി ജീവനക്കാരൻ ഐഡന്റിറ്റി കാർഡ് ആവശ്യപ്പെടുകയും കള്ളി വെളിച്ചത്താകുമെന്നു കണ്ട ഇയാൾ കാറിൽ ഓടിക്കയറി രക്ഷപ്പെടുകയുമായിരുന്നു. പിന്നെ തട്ടിപ്പിനിരയായ ഹോട്ടലുടമയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയും കളമശ്ശേരി പോലീസ് ഇയാളെ പത്തനാപുരത്തു വെച്ച് പിടികൂടുകയും ചെയ്തു.

#chetated #beome #FoodSafetyOfficer #Accused #custody

Next TV

Related Stories
Top Stories