#MDMA | കായംകുളത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ

#MDMA | കായംകുളത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ
Sep 26, 2023 07:03 AM | By Vyshnavy Rajan

കായംകുളം : (www.truevisionnews.com) കായംകുളത്ത് 4.5 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. എരുവ കണ്ണാട്ട് കിഴക്കതില്‍വീട്ടില്‍ വിജിത് (23) ആണ് പിടിയിലായത്.

പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥനത്തില്‍ നര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി സജിമോന്റെയും കായംകുളം ഡി.വൈ.എസ്.പി അജയ് നാഥിന്റേയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

കർണാടകയിൽ നിന്നും ട്രെയിൻ വഴി കായംകുളത്ത് എത്തിച്ചശേഷം ചെറിയ പൊതികളാക്കിയാണ് ഇയാള്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നത്. മാസങ്ങളായി മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നെങ്കിലും ആദ്യമായാണ് വിജിത് പിടിയിലാകുന്നത്.

കാർത്തികപ്പള്ളി, മുതുകുളം, ചിങ്ങോലി, എരുവ ഭാഗത്ത് ചെറുപ്പക്കാർക്കും കുട്ടികൾക്കും മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നത് ഇയാളാണെന്ന് പൊലീസ് കണ്ടെത്തി. ഇവരുടെ വീട്ടിൽ നിന്ന് ധാരാളം കുട്ടികളും ചെറുപ്പക്കാരും മയക്കുമരുന്ന് വാങ്ങുന്നതായി പരാതിയുണ്ട്.

പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നും ബാംഗ്ലൂരിൽ നിന്നും നേരിട്ട് വാങ്ങി കായംകുളം, ഹരിപ്പാട്, തൃക്കുന്നപ്പുഴ മേഖലകളിൽ വിൽക്കാൻ കൊണ്ടുവന്നതാണെന്നും ഗ്രാമിന് മൂവായിരം മുതൽ അയ്യായ്യിരം രൂപയ്ക്കാണ് വിൽക്കുന്നതെന്നും പോലീസിനോട് പറഞ്ഞു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ജില്ലാ ആന്റി നർക്കോട്ടിക് ടീം ഇയാളെ നിരിക്ഷിച്ചു വരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്ത.

#MDMA #Youth #arrested #MDMA #Kayamkulam

Next TV

Related Stories
Top Stories