മുബൈ: (truevisionnews.com) മഹാരാഷ്ട്രയിൽ നവജാത ശിശുവിനെ ബാഗിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

നവി മുബൈയിലെ ലക്ഷ്മി ആശുപത്രിക്ക് സമീപം വെള്ളിയാഴ്ചയാണ് പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ ഉപേഷിച്ചവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
നാലോ അഞ്ചോ ദിവസം പ്രായമുള്ളപ്പോഴാണ് കുട്ടി ഉപേക്ഷിക്കപ്പെട്ടതെന്നും പൊലീസ് പറയുന്നു.
കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കുട്ടിയെ അനാഥാലയത്തിലേക്ക് മാറ്റി.
#newborn #baby #found #abandoned #inside #bag
