ഫ്ലോറിഡ: (truevisionnews.com) 13 അടി നീളമുള്ള മുതലയുടെ വായില്‍ 41കാരിയുടെ മൃതദേഹം. ഫ്ലോറിഡയിലെ ലാര്‍ഗോയിലാണ് സംഭവം. നഗരത്തിലെ കനാലിലൂടെ ഒരാളുടെ മൃതദേഹവുമായി നീങ്ങിയ മുതലയെ വെള്ളിയാഴ്ചയാണ് അധികൃതര്‍ കണ്ടെത്തിയത്.

താംപ ബേ ഏരിയയിലെ കനാലിലൂടെയാണ് മുതല നീങ്ങിയത്. സബ്റിന പെക്കാം എന്ന ഫ്ലോറിഡ സ്വദേശിനിയുടെ മൃതദേഹമാണ് മുതലയുടെ വായില്‍ നിന്ന് കണ്ടെത്തിയത്.
മുതലയുടെ വായില്‍ മനുഷ്യ ശരീരം കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. അധികൃതര്‍ ഏറെ പണിപ്പെട്ടാണ് മുതലയെ പിടികൂടിയത്. എന്നാല്‍ മുതലയുടെ ആക്രമണത്തിലല്ല 41കാരി കൊല്ലപ്പെട്ടതെന്നാണ് പൊലീസ് വിശദമാക്കുന്നത്.
എവിടെ നിന്നോ കിട്ടിയ മൃതദേഹവുമായി മുതല കനാലിലൂടെ നീങ്ങിയതെന്നാണ് നിരീക്ഷണം. മൃതദേഹത്തിന്റെ വിവിധ ഭാഗങ്ങള്‍ പൊലീസ് സംഘം കനാലില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ 41കാരിയുടെ കൊലയേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല.
#41yearold #woman's #body #found #mouth #13footlong #crocodile
