#death | ഫുട്ബാള്‍ മത്സരം കണ്ടിരിക്കുന്നതിനിടെ ഇടിമിന്നലേറ്റ് രണ്ട് പേർക്ക് ദാരുണാന്ത്യം

#death |  ഫുട്ബാള്‍ മത്സരം കണ്ടിരിക്കുന്നതിനിടെ ഇടിമിന്നലേറ്റ് രണ്ട്  പേർക്ക് ദാരുണാന്ത്യം
Sep 24, 2023 12:03 PM | By Susmitha Surendran

ജാര്‍ഖണ്ഡ്: (truevisionnews.com)  ഫുട്ബാള്‍ മത്സരം കണ്ടിരിക്കുന്നതിനിടെ ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ജാര്‍ഖണ്ഡിലെ ദുംക ജില്ലയിലെ ഹന്‍സ് ദിഹ മേഖലയില്‍ ഇന്നലെ വൈകിട്ടാണ് സംഭവം.

മൈതാനത്ത് പ്രാദേശിക ഫുട്ബാള്‍ മത്സരം കാണുന്നതിനിടെയുണ്ടായ കനത്ത മഴക്കിടെ കാഴ്ചക്കാര്‍ക്ക് ഇടിമിന്നലേറ്റത്. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണെന്നും പോലീസ് അറിയിച്ചു. ഫുട്ബാള്‍ മത്സരത്തിനിടെ ഇടിയോടുകൂടിയ കനത്ത മഴ പെയ്യുകയായിരുന്നു.

തുടര്‍ന്ന് ഫുട്ബാള്‍ മത്സരം കണ്ടുകൊണ്ടിരുന്നവര്‍ മൈതാനത്തിന് സമീപം കെട്ടിവെച്ചിരുന്ന ടെന്‍റിന് കീഴിലേക്ക് മാറി. ശക്തമായ കാറ്റും മഴയും തുടരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഇടിമിന്നലുണ്ടായത്.

ആളുകള്‍ നിന്നിരുന്ന ടെന്‍റിന് മുകളിലായി മിന്നലടിക്കുകയായിരുന്നു. ഇതോടെ ടെന്‍റിന് താഴെയുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റു. ഇടിമിന്നലേറ്റ് ശിവലാല്‍ സോറന്‍ (32), ശാന്തലാല്‍ ഹെബ്രാം (20) എന്നിവര്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു.

പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ സരിയാഹത്ത് കമ്യുണിറ്റി ഹെല്‍ത്ത് സെന്‍ററിലാണ് ആദ്യം എത്തിച്ചത്. ഇതിലൊരാളെ പിന്നീട് ഡിസ്ചാര്‍ജ് ചെയ്തു.

ഗുരുതരമായി പരിക്കേറ്റ മറ്റു രണ്ടുപേരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ രണ്ടുപേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്നും പ്രദേശത്ത് വൈകുന്നേരങ്ങളില്‍ ഇടിയോകൂടിയ കനത്ത മഴക്കുള്ള സാധ്യതയുള്ളതിനാല്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്നും ഹന്‍സിദ പോലീസ് സ്റ്റേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ജിതേന്ദ്ര കുമാര്‍ സാഹു പറഞ്ഞു.


#Two #people #struck #lightning #watching #football #match

Next TV

Related Stories
ട്രെയിനിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം; ആളെ തിരിച്ചറിഞ്ഞില്ല

May 9, 2025 03:35 PM

ട്രെയിനിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം; ആളെ തിരിച്ചറിഞ്ഞില്ല

അഹ്മദാബാദ് -കൊൽക്കത്ത എക്സ്പ്രസിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി....

Read More >>
'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

May 9, 2025 12:57 PM

'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

രാജ്യത്തെ എംടിഎം സെന്ററുകൾ അടച്ചിടുമെന്ന പ്രചാരണം വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ...

Read More >>
Top Stories