തിരുവനന്തപുരം: ( truevisionnews.com) സംസ്ഥാനത്ത് വരും നാല് ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജില്ലകളിൽ പ്രത്യേക അറിയിപ്പുകൾ ഇല്ല.

കടലിൽ പോകുന്ന മത്സ്യതൊഴിലാളികളും, മലയോര മേഖലയിലും, പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യതയുള്ള, നാശനഷ്ടങ്ങൾ സാധ്യതയുള്ള പ്രദേശങ്ങൾ കൂടുതൽ ജാഗ്രതരായിരിക്കണം. ഒരിടവേളയ്ക്കു ശേഷം മഴ ലഭിക്കുന്നതിനാൽ സംസ്ഥാനത്തെ കെഎസ്ഇബി അണക്കെട്ടുകളിൽ ജലനിരപ്പ് 10 ശതമാനം അധികം ഉയർന്നു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ യെൽലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
#isolated #rain #state #kerala #yellow #alert
