#AbdulWahabMP | 'മുത്തലാക്കിൽ ബിജെപിക്ക് മുസ്ലീംവനിതകളുടെ പിന്തുണ' പരാമർശത്തിൽ വിശദീകരണവുമായി അബ്ദുൾ വഹാബ് എംപി

#AbdulWahabMP | 'മുത്തലാക്കിൽ ബിജെപിക്ക് മുസ്ലീംവനിതകളുടെ പിന്തുണ'  പരാമർശത്തിൽ വിശദീകരണവുമായി അബ്ദുൾ വഹാബ് എംപി
Sep 22, 2023 11:05 AM | By Vyshnavy Rajan

ന്യൂഡൽഹി : (www.truevisionnews.com) മുത്തലാക്കിൽ ബി ജെ പിക്ക് മുസ്ലീം വനിതകളുടെ പിന്തുണ ലഭിച്ചെന്ന് പറഞ്ഞത് പരിഹാസ രൂപേണയെന്ന് അബ്ദുൾ വഹാബ് എംപി വ്യക്തമാക്കി. അങ്ങനെ പിന്തുണ ലഭിച്ചെങ്കിൽ വനിതാ സംവരണത്തിൽ മുസ്ലിം സ്ത്രീകൾക്കും സംവരണം അനുവദിക്കൂ എന്നാണ് പറഞ്ഞത്.

മുസ്ലിം സ്ത്രീകളിൽ നിന്ന് പിന്തുണ ലഭിച്ചെന്നത് ബിജെപിയുടെ അവകാശവാദമാണ്.തന്‍റെ പരാമർശം വളച്ചൊടിച്ചു. വനിത സംവരണ ബില്ലിന്‍റെ ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോഴായിരുന്നു വഹാബിന്‍റെ പരാമര്‍ശം.

ഇത് വലിയ വിവാദമായി സാഹചര്യത്തിലാണ് അദ്ദേഹം വിശദീകരണവുമായി രംഗത്ത് വന്നത്.വനിതാ സംവരണം യാഥാർത്ഥ്യമാകുന്നത് കോഴിക്ക് മുല വരും എന്ന് പറയുന്നതുപോലെയാണ്.സെൻസസും മണ്ഡല പുനർനിർണയവും നടത്തിയ ശേഷമേ സംവരണത്തെക്കുറിച്ച് ചർച്ച ചെയ്യാനാകൂ.

2034ൽ വനിത സംവരണം വരുമോ എന്നത് സംശയമാണ്.ആത്മാർത്ഥതയുണ്ടെങ്കിൽ 2024ല്‍ തന്നെ ബിജെപിക്ക് ഇത് യാഥാർത്ഥ്യമാക്കാൻ ആവുന്നതേയുള്ളൂ.ഒറ്റരാത്രി കൊണ്ടാണ് ജമ്മുകശ്മീരിന്‍റ പ്രത്യേക പദവി റദ്ദാക്കിയതെന്നും അദ്ദേഹം പറഞ്ഞു

#AbdulWahabMP #explains #about #'Muslimwomen's #support #BJP #triple #talaq'

Next TV

Related Stories
സ്വന്തം അച്ഛനെ ആക്ഷേപിച്ച മുരളീധരന്റെ വാക്കുകളിൽ അത്ഭുതമില്ല - മന്ത്രി വി ശിവൻകുട്ടി

May 5, 2025 07:25 PM

സ്വന്തം അച്ഛനെ ആക്ഷേപിച്ച മുരളീധരന്റെ വാക്കുകളിൽ അത്ഭുതമില്ല - മന്ത്രി വി ശിവൻകുട്ടി

മുരളീധരൻ മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നതിൽ അത്ഭുതമില്ലെന്ന് മന്ത്രി വി...

Read More >>
'നേതാക്കൾക്ക് പക്വത വേണം'; കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത് കോൺഗ്രസ്

May 5, 2025 02:41 PM

'നേതാക്കൾക്ക് പക്വത വേണം'; കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത് കോൺഗ്രസ്

കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത്...

Read More >>
Top Stories

Entertainment News