(www.truevisionnews.com) ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ ഇന്ത്യയ്ക്ക് ആദ്യ ജയം. ബംഗ്ലദേശിനെതിരെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യയുടെ ജയം.

ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടത്. രണ്ടാം പകുതിയിലെ പെനൽറ്റി കിക്കിലൂടെയാണ് ഛേത്രി ബംഗ്ലാദേശ് ഗോൾവല കുലുക്കിയത്.
മത്സരത്തിന്റെ 83-ാം മിനിറ്റിൽ ഇന്ത്യൻ താരം ബ്രൈസ് മിറാൻഡയെ ബംഗ്ലദേശ് ക്യാപ്റ്റൻ റഹ്മത് വീഴ്ത്തിയതിനെത്തുടർന്നാണ് ഇന്ത്യയ്ക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചത്.
കിക്ക് എടുത്ത ഇന്ത്യൻ നായകനു പിഴച്ചില്ല. മത്സരം അവസാനിക്കുന്നതുവരെ ലീഡ് നിലനിർത്തിയതോടെ ജയം ഇന്ത്യക്ക് ഒപ്പം നിന്നു.
ഏഷ്യൻ ഗെയിംസ് ഫുട്ബോളിലെ ആദ്യ മത്സരത്തിൽ ചൈനയ്ക്കെതിരെ 5- 1 ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഈ വിജയത്തിലുടെ ഇന്ത്യ പ്രീ ക്വാർട്ടർ പ്രതീക്ഷ നിലനിർത്തി. സെപ്റ്റംബർ 24നു നടക്കുന്ന അടുത്ത മത്സരത്തിൽ മ്യാൻമറാണ് ഇന്ത്യയുടെ എതിരാളികൾ
#asiangames #India's #first #win #AsianGamesfootball #defeating #Bangladesh
