#stairwayHeaven | ‘സ്വർഗത്തിലേക്കുള്ള ഗോവണി’ കയറവേ താഴ്ചയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

 #stairwayHeaven | ‘സ്വർഗത്തിലേക്കുള്ള ഗോവണി’ കയറവേ താഴ്ചയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം
Sep 21, 2023 08:04 PM | By Vyshnavy Rajan

(www.truevisionnews.com) ഓസ്ട്രിയയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ‘സ്റ്റെയർവേ ടു ഹെവൻ’ കയറവേ, വിനോദ സഞ്ചാരി കാൽതെന്നി വീണ് മരിച്ചു.

ഓസ്ട്രിയൻ പർവതത്തിൽ സ്ഥാപിച്ച വളരെ ഇടുങ്ങിയ രീതിയിലുള്ള ഗോവണിയിൽ ഒറ്റയ്ക്ക് കയറുന്നതിനിടെ 300 അടി താഴ്ചയിലേക്ക് വീണാണ് ബ്രിട്ടൻ സ്വദേശിയായ യുവാവ് മരിച്ചത്. എന്നാൽ, മരിച്ച 42-കാരന്റെ പേരടക്കമുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

"സ്വർഗ്ഗത്തിലേക്കുള്ള ഗോവണി" എന്നറിയപ്പെടുന്ന ഈ ഏരിയൽ ഗോവണി, ഓസ്ട്രിയയിലെ സാൽസ്ബർഗിന് പുറത്തുള്ള ഡോണർകോഗൽ പർവതത്തിന്റെ താഴ്വാരത്തെ ഉയർന്ന ഭാഗവുമായി ബന്ധിപ്പിക്കുന്നു.

കണ്ടാൽ തന്നെ ഭയം തോന്നുന്ന വിധമാണ് പടികളുടെ നിർമാണം. മനോഹരമായ ഇൻസ്റ്റാഗ്രാം ഫോട്ടോകൾ തേടുന്ന വിനോദസഞ്ചാരികൾക്കിടയിൽ ഈ പ്രദേശം ജനപ്രിയമാണ്.

അപകടത്തെത്തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തന ഹെലികോപ്റ്ററുകളും സംഭവസ്ഥലത്തേക്ക് കുതിച്ചെങ്കിലും ആളെ രക്ഷിക്കാനായില്ല. അൽപസമയത്തിനുശേഷം രക്ഷാപ്രവർത്തകർ മൃതദേഹം പുറത്തെടുത്തു.

#stairwayHeaven #youngman #met #tragicend #felldown #climbing #'Stairway #Heaven'

Next TV

Related Stories
പൊകഞ്ഞത്‌ അഞ്ച് നാൾ, പിടിച്ചെടുത്ത 20 ടണ്‍ കഞ്ചാവ് നഗരമധ്യത്തിലിട്ട് കത്തിച്ച് പൊലീസ്

May 8, 2025 08:53 PM

പൊകഞ്ഞത്‌ അഞ്ച് നാൾ, പിടിച്ചെടുത്ത 20 ടണ്‍ കഞ്ചാവ് നഗരമധ്യത്തിലിട്ട് കത്തിച്ച് പൊലീസ്

20 ടണ്‍ കഞ്ചാവ് നഗരമധ്യത്തിലിട്ട് കത്തിച്ച് പൊലീസ്...

Read More >>
ഇന്ത്യയ്ക്കും പാകിസ്ഥാനും ആയുധങ്ങൾ നൽകുന്നത് ആരാണ്?

May 8, 2025 11:18 AM

ഇന്ത്യയ്ക്കും പാകിസ്ഥാനും ആയുധങ്ങൾ നൽകുന്നത് ആരാണ്?

ഇന്ത്യയുടേയും പാകിസ്ഥാനിന്റെയും ആയുധ ഇറക്കുമതി...

Read More >>
'സുരക്ഷയ്ക്ക് സമാധാനമാണ് ഏക മാർഗം', ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കണം -മലാല യൂസഫ്‌സായ്

May 8, 2025 11:16 AM

'സുരക്ഷയ്ക്ക് സമാധാനമാണ് ഏക മാർഗം', ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കണം -മലാല യൂസഫ്‌സായ്

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കണമെന്ന് മലാല...

Read More >>
Top Stories

Entertainment News