#UdayanidhiStalin | കോടനാട് കേസിൽ ഉദയനിധി സ്റ്റാലിന് പ്രസ്താവനകൾക്ക് കോടതി വിലക്ക്

#UdayanidhiStalin | കോടനാട് കേസിൽ ഉദയനിധി സ്റ്റാലിന് പ്രസ്താവനകൾക്ക് കോടതി വിലക്ക്
Sep 21, 2023 02:40 PM | By Vyshnavy Rajan

ചെന്നൈ : (www.truevisionnews.com) കോടനാട് കേസിനെ കുറിച്ച് സംസാരിക്കുന്നതിൽ നിന്നും ഉദയനിധി സ്റ്റാലിനെ വിലക്കി മദ്രാസ് ഹൈക്കോടതി.

രണ്ടാഴ്ചത്തേക്ക് എടപ്പാടിയെ കുറിച്ച് പ്രസ്താവനകള്‍ ഒന്നും പാടില്ലെന്ന് കോടതി ഉത്തരവിട്ടു. മുന്‍മുഖ്യമന്ത്രി എടപ്പാടി പളനിസാമി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

ഉദയനിധിയുടെ പ്രസ്താവന അപകീര്‍ത്തികരമെന്ന പളനിസാമിയുടെ വാദത്തില്‍ കഴമ്പുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

ജയലളിതയുടെ മരണശേഷം അവരുടെ അവധിക്കാല വസതിയായിരുന്ന കോടനാട് എസ്‌റ്റേറ്റിലെ കവര്‍ച്ചയും കൊലയും സംബന്ധിച്ച് എടപ്പാടി പളനിസാമിക്കെതിരെ നേരത്തെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

സമീപകാലത്ത് കേസില്‍ തന്റെ പേര് ഉള്‍പ്പെടുത്തി ഉദയനിധി പ്രസ്താവനകള്‍ നടത്തിയതായും, എക്‌സ് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റുകള്‍ ഇട്ടിരുന്നതായും എടപ്പാടി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

കേസിലെ എഫ്‌ഐആറിലൊന്നും തന്റെ പേര് പരാമര്‍ശിക്കപ്പെട്ടിട്ടില്ല. അതിനാല്‍ ഉദയനിധിയുടെ ഇത്തരം നീക്കങ്ങള്‍ തടയണമെന്നും എടപ്പാടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

#UdayanidhiStalin #Court #bans #Udayanidhi's #statements 3Kodanaducase

Next TV

Related Stories
സ്വന്തം അച്ഛനെ ആക്ഷേപിച്ച മുരളീധരന്റെ വാക്കുകളിൽ അത്ഭുതമില്ല - മന്ത്രി വി ശിവൻകുട്ടി

May 5, 2025 07:25 PM

സ്വന്തം അച്ഛനെ ആക്ഷേപിച്ച മുരളീധരന്റെ വാക്കുകളിൽ അത്ഭുതമില്ല - മന്ത്രി വി ശിവൻകുട്ടി

മുരളീധരൻ മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നതിൽ അത്ഭുതമില്ലെന്ന് മന്ത്രി വി...

Read More >>
'നേതാക്കൾക്ക് പക്വത വേണം'; കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത് കോൺഗ്രസ്

May 5, 2025 02:41 PM

'നേതാക്കൾക്ക് പക്വത വേണം'; കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത് കോൺഗ്രസ്

കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത്...

Read More >>
Top Stories










Entertainment News