Sep 19, 2023 07:52 PM

തിരുവനന്തപുരം : (www.truevisionnews.com) മാസപ്പടി വിവാദം പൂര്‍ണമായി തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. കരിമണല്‍ കമ്പനി സിഎംആര്‍എല്‍ ഡയറിയിലെ പേര് പി വി താനല്ലെന്ന് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മാസപ്പടി വിവാദത്തെ കുരിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒരുപാട് പി വി മാര്‍ ഉണ്ടല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.തന്നെ ഇടിച്ചു താഴ്ത്താൻ കുടുംബാഗങ്ങളെ പോലും വലിച്ചിഴയ്ക്കുന്നെന്നും മുഖ്യമന്ത്രി ആരോപിച്ചു.

സേവനം നൽകാതെയല്ലേ വീണയുടെ സ്ഥാപനത്തിന് സിഎംആര്‍എല്‍ പണം നൽകിയത് എന്ന ചോദ്യത്തിന് മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല.

സിഎംആര്‍എല്‍ സിഎഫ്ഒയേ താൻ കണ്ടിട്ടേയില്ലെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല. എങ്ങനെയെങ്കിലും പിണറായി വിജയനെ ഇടിച്ച് താഴ്ത്തണം, അതിന് കുടുംബാംഗങ്ങളെ ഉപയോഗിക്കുന്ന ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മാത്യു കുഴൽ നാടന്റെ ആരോപണത്തിന് മറുപടി പറയാത്തത് എന്താണെന്ന ചോദ്യത്തിന് മാധ്യമങ്ങളോടെ വിഷമം തനിക്ക് മനസിലായി എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മാത്യു കുഴൽനാടന് മാത്രമല്ല ആർക്കും മറുപടി പറയാതിരുന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

#PINARAYI #name #diary #PV #ChiefMinister #completely #rejected #month-long #controversy

Next TV

Top Stories