#PINARAYI | ഏഴ് മാസത്തിനുശേഷം; മുഖ്യമന്ത്രി വൈകിട്ട് ആറ് മണിക്ക് മാധ്യമങ്ങളെ കാണും

#PINARAYI | ഏഴ് മാസത്തിനുശേഷം; മുഖ്യമന്ത്രി വൈകിട്ട് ആറ് മണിക്ക് മാധ്യമങ്ങളെ കാണും
Sep 19, 2023 05:10 PM | By Vyshnavy Rajan

തിരുവനന്തപുരം : (www.truevisionnews.com) മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും വാ‍ർത്താ സമ്മേളനം വിളിച്ചു. ഏഴ് മാസത്തിന് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ നേരിട്ട് കാണുന്നത്.

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം ഇന്ന് വൈകിട്ട് 6 മണിക്ക് സെക്രട്ടറിയേറ്റ് നോർത്ത് ബ്ലോക്ക് മീഡിയ റൂമിലാണ് നടക്കുക.

മുഖ്യമന്ത്രി ഒടുവിൽ മാധ്യമങ്ങളെ കണ്ടത് ഫെബ്രുവരി 9 നായിരുന്നു. ഏഴ് മാസത്തിന് ശേഷം വാർത്താസമ്മേളനം നടത്തുന്നത് നിപ സാഹചര്യത്തിലായിരിക്കുമെന്നാണ് സുചന.

#PINARAYI #After #seven #months #ChiefMinister #meet #media #6pm

Next TV

Related Stories
Top Stories