#HOLIDAY | ഇന്ന് പൊതു അവധി; അവധി വിദ്യാഭ്യാസ - സർക്കാർ സ്ഥാപനങ്ങൾക്ക്, പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല

#HOLIDAY | ഇന്ന് പൊതു അവധി; അവധി വിദ്യാഭ്യാസ - സർക്കാർ സ്ഥാപനങ്ങൾക്ക്, പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല
Sep 19, 2023 07:22 AM | By Vyshnavy Rajan

കാസർഗോഡ് : (truevisionnews.com)  കാസർകോഡ് ജില്ലയിൽ ഇന്ന് പൊതു അവധി. ഗണേശ ചതുർത്ഥി ആഘോഷങ്ങളോട് അനുബന്ധിച്ചാണ് കാസർഗോഡ് ജില്ലയിൽ മാത്രം പൊതു അവധി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ - സർക്കാർ സ്ഥാപനങ്ങൾക്കാണ് അവധി.

നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് ജില്ലാ കളക്ടർ വാർത്താക്കുറിപ്പിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ഗണപതിയുടെ ജന്മദിനമാണ് വിനായക ചതുർത്ഥി അഥവാ ഗണേശോത്സവം എന്ന പേരിൽ ഹിന്ദുക്കൾ ആഘോഷിക്കുന്നത്.

ഹൈന്ദവ വിശ്വാസ പ്രകാരം ജ്ഞാനത്തിന്റെയും സമൃദ്ധിയുടെയും ഭാഗ്യത്തിന്റെയും ദൈവമാണ് ഗണപതി.

ഹിന്ദു പുരാണങ്ങൾ അനുസരിച്ച് ഗണപതി, ഹിന്ദു കലണ്ടറിലെ ഭാദ്രപദ മാസത്തിലെ ശുക്ല പക്ഷത്തിലാണ് ജനിച്ചത്. ഗ്രിഗോറിയൻ കലണ്ടറിലെ ഓഗസ്റ്റ്-സെപ്റ്റംബർ മാസത്തിലാണ് ഇത് സാധാരണയായി വരുന്നത്.

ഗണേശ ചതുർത്ഥി പ്രമാണിച്ചുള്ള ബാങ്ക് അവധി അറിയാം

സെപ്റ്റംബർ 19 - ഗുജറാത്ത്, മഹാരാഷ്ട്ര, ഒറീസ്സ, തമിഴ്‌നാട്, ഗോവ എന്നിവിടങ്ങളിൽ ഗണേശ ചതുര്‍ത്ഥി ദിനത്തിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.

സെപ്റ്റംബർ 20 - ഗണേശ ചതുര്‍ത്ഥി (രണ്ടാം ദിവസം), നുഖായ് എന്നിവ കാരണം ഒറീസയിലും ഗോവയിലും ബാങ്കുകൾ അടഞ്ഞുകിടക്കും.

സെപ്റ്റംബറിലെ മറ്റ് ബാങ്ക് അവധികൾ

സെപ്റ്റംബർ 22 ശ്രീ നാരായണ ഗുരു സമാധി ദിനം- കേരളത്തിൽ ബാങ്കുകൾക്ക് അവധി

സെപ്റ്റംബർ 27 - മുഹമ്മദ് നബിയുടെ ജന്മദിനം- ജമ്മുവിലും കേരളത്തിലും ബാങ്കുകൾക്ക് അവധി

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അവധിക്കാല പട്ടിക പ്രകാരം, ഞായർ, രണ്ടാം ശനി, നാലാം ശനി എന്നിവയുൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി സെപ്റ്റംബറിൽ 16 ബാങ്ക് അവധികൾ ഉണ്ട്. ബാങ്കിൽ എത്തുന്നതിന് മുൻപ് അവധി ദിനങ്ങൾ അറിഞ്ഞ ശേഷം സാമ്പത്തിക ഇടപാടുകൾ പ്ലാൻ ചെയ്യുക.

#HOLIDAY #Today #public #holiday #Holiday #Education #Government #Institutions, #nochange #Common #Examinations

Next TV

Related Stories
കാൽ വഴുതി പുഴയിലേക്ക് വീണു; ശബരിമല തീര്‍ത്ഥാടകൻ മുങ്ങി മരിച്ചു

Jun 18, 2025 10:47 AM

കാൽ വഴുതി പുഴയിലേക്ക് വീണു; ശബരിമല തീര്‍ത്ഥാടകൻ മുങ്ങി മരിച്ചു

ആലപ്പുഴ ചെങ്ങന്നൂരിൽ ശബരിമല തീര്‍ത്ഥാടകൻ മുങ്ങി മരിച്ചു....

Read More >>
ഉറക്കത്തിൽ നിന്ന് ഉണർന്നു ...;  സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു

Jun 18, 2025 10:17 AM

ഉറക്കത്തിൽ നിന്ന് ഉണർന്നു ...; സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു

രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം സ്വർണവില വീണ്ടും...

Read More >>
കോഴിക്കോട് ഈങ്ങാപ്പുഴയിൽ കർണാടക സ്വദേശിയായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി

Jun 18, 2025 07:22 AM

കോഴിക്കോട് ഈങ്ങാപ്പുഴയിൽ കർണാടക സ്വദേശിയായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി

കോഴിക്കോട് ഈങ്ങാപ്പുഴയിൽ കർണാടക സ്വദേശിയായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ...

Read More >>
തിരൂരിൽ ഒമ്പതു മാസം പ്രായമായ പെൺകുഞ്ഞിനെ വിറ്റ സംഭവം; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

Jun 18, 2025 06:46 AM

തിരൂരിൽ ഒമ്പതു മാസം പ്രായമായ പെൺകുഞ്ഞിനെ വിറ്റ സംഭവം; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

തിരൂരിൽ ഒമ്പതു മാസം പ്രായമായ പെൺകുഞ്ഞിനെ വിറ്റ കേസ്...

Read More >>
 ദേശീയപാതയില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ചു, അധ്യാപകന് ദാരുണാന്ത്യം

Jun 18, 2025 06:33 AM

ദേശീയപാതയില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ചു, അധ്യാപകന് ദാരുണാന്ത്യം

ദേശീയപാതയില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ച് കാല്‍നടയാത്രികനായ വയോധികന്...

Read More >>
Top Stories