(www.truevisionnews.com) ലാപ്ടോപായോ ടാബ്‌ലെറ്റായോ രൂപമാറ്റം വരുത്താൻ കഴിയുന്ന നൂതന ഉൽപന്നമായ സ്പെക്ടർ ഫോൾഡ് എന്ന മടക്കാവുന്ന കംപ്യൂട്ടർ അവതരിപ്പിച്ച് എച്ച്പി.

ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ 17 ഇഞ്ച് ഫോൾഡബിൾ പിസി എന്നാണിതിനെ എച്ച്പി വിശേഷിപ്പിക്കുന്നത്.
ഏകദേശം ഒരു കിലോഗ്രാം ഭാരമുള്ള സ്പെക്ടറിന് 4999 ഡോളർ (4 ലക്ഷം രൂപ) മുതൽ ആണ് വില. ലോകത്തിലെ ഏറ്റവും വിലയുള്ള ലാപ്ടോപ്പുകളുടെ പട്ടികയിലാണ് സ്പെക്ടർ ഇടംപിടിച്ചിരിക്കുന്നത്.
നിവർത്തി വച്ചാൽ 17 ഇഞ്ച് ലാപ്ടോപ്പാകും. 90 ഡിഗ്രി ഫോൾഡ് ചെയ്ത് മാഗ്നറ്റിക് ബ്ലൂടൂത്ത് കീബോർഡ് പുറത്തെടുത്താൽ 12.3 ഇഞ്ച് വലുപ്പമുള്ള പോർട്ടബിൾ ലാപ്ടോപ്പായും മാറും
#HP #Holdable #PC #Arrives; #Specter #Hold #priced #4 lakhs