#ASIACUPFINAL | ഏഷ്യാ കപ്പ് ഫൈനൽ; തീയായി സിറാജ്, ഇന്ത്യക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് ശ്രീലങ്ക

#ASIACUPFINAL | ഏഷ്യാ കപ്പ് ഫൈനൽ; തീയായി സിറാജ്, ഇന്ത്യക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് ശ്രീലങ്ക
Sep 17, 2023 05:25 PM | By Vyshnavy Rajan

കൊളംബൊ : (www.truevisionnews.com) ഏഷ്യാ കപ്പ് ഫൈനലില്‍ മുഹമ്മദ് സിറാജിന്റെ അത്യഗ്രൻ പ്രകടനത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് ശ്രീലങ്ക. സിറാജ് ആറ് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ശ്രീലങ്ക 15.2 ഓവറില്‍ 50ന് എല്ലാവരും പുറത്തായി. ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്തു. ജസ്പ്രിത് ബുമ്രയ്ക്ക് ഒരു വിക്കറ്റുണ്ട്.

17 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ദുഷന്‍ ഹേമന്തയാണ് (13) രണ്ടക്കം കണ്ട മറ്റൊരു താരം. നേരത്തെ, ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. അക്‌സര്‍ പട്ടേലിന് പകരം വാഷിംഗ്ടണ്‍ സുന്ദര്‍ ടീമിലെത്തി.

ടോസിന് ശേഷം മഴയെത്തിയതോടെ വൈകിയാണ് മത്സരം ആരംഭിച്ചത്. എന്നാല്‍ മൂന്നാം പന്തില്‍ തന്നെ കുശാല്‍ പെരേരയെ (0) പുറത്താക്കി ബുമ്ര തുടങ്ങി. രണ്ടാം ഓവര്‍ എറിയാനെത്തിയ സിറാജ് റണ്‍സൊന്നും വിട്ടുകൊടുത്തില്ല.

മൂന്നാം ഓവറില്‍ ഒരു റണ്‍ മാത്രമാണ് വന്നത്. പിന്നീടായിരുന്നു സിറാജിന്റെ അത്ഭുത ഓവര്‍. ആദ്യ പന്തില്‍ തന്നെ പതും നിസ്സങ്കയെ (2) സിറാജ്, രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിച്ചു.

അടുത്ത പന്തില്‍ റണ്‍സൊന്നുമില്ല. മൂന്നാം പന്തില്‍ സദീര സമരവിക്രമ (0) വിക്കറ്റിന് മുന്നില്‍ കുടുങ്ങി. തൊട്ടടുത്ത പന്തില്‍ ചരിത് അസലങ്ക (0) ഇഷാന്‍ കിഷന് ക്യാച്ച് നല്‍കി. അടുത്ത പന്തില്‍ ധനഞ്ജയ ഡിസില്‍വ ബൗണ്ടറി നേടി. അവസാന പന്തില്‍ താരത്തെ പുറത്താക്കി സിറാജ്.

അടുത്ത ഓവറില്‍ ബുമ്ര റണ്ണൊന്നും വിട്ടുകൊടുത്തില്ല. തൊട്ടടുത്ത ഓവറില്‍ ദസുന്‍ ഷനകയെ (0) മടക്കി സിറാജ് അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. തന്റെ ആറാം ഓവറില്‍ മെന്‍ഡിസിനെ പുറത്താക്കി ആറാം വിക്കറ്റും നേടി. ദുനിത് വെല്ലാലഗെ (8), പ്രമോദ് മദുഷന്‍ (1), മതീഷ പതിനാന (0) എന്നിവരെ ഹാര്‍ദിക്കും മടക്കി.

#ASIACUPFINAL #AsiaCup #Final #Siraj #fire #SriLanka #crumbled #India

Next TV

Related Stories
#AsianGames |  ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍; നേപ്പാളിനെ തകർത്തത് 23 റൺസിന്‌

Oct 3, 2023 10:59 AM

#AsianGames | ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍; നേപ്പാളിനെ തകർത്തത് 23 റൺസിന്‌

അനായാസ ജയം പ്രതീക്ഷിച്ച ഇന്ത്യയെ വിറപ്പിച്ച ശേഷമാണ് നേപ്പാള്‍...

Read More >>
#ODIWorldCup | ഇന്ത്യ-നെതര്‍ലാന്‍ഡ്‌സ് സന്നാഹ മത്സരം ഇന്ന്; കോഹ്ലി കളിച്ചേക്കില്ല

Oct 3, 2023 10:55 AM

#ODIWorldCup | ഇന്ത്യ-നെതര്‍ലാന്‍ഡ്‌സ് സന്നാഹ മത്സരം ഇന്ന്; കോഹ്ലി കളിച്ചേക്കില്ല

വിരാട് കോഹ്ലി പരിശീലന മത്സരത്തിന് ഇറങ്ങാന്‍ സാധ്യതയില്ല. തിങ്കളാഴ്ച വൈകിട്ട് വരെ കോഹ്ലി ടീമിനൊപ്പം...

Read More >>
#AsianGames | ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും മലയാളി തിളക്കം; ലോങ് ജംപില്‍ ആന്‍സി സോജന് വെള്ളി

Oct 2, 2023 11:35 PM

#AsianGames | ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും മലയാളി തിളക്കം; ലോങ് ജംപില്‍ ആന്‍സി സോജന് വെള്ളി

ആദ്യ ശ്രമത്തില്‍ 6.13, രണ്ടാം ശ്രമത്തില്‍ 6.49, മൂന്നാം ശ്രമത്തില്‍ 6.56, നാലാം ശ്രമത്തില്‍ 6.30 മീറ്റര്‍ എന്നിങ്ങനെയായിരുന്നു ആന്‍സിയുടെ...

Read More >>
#AsianGames | ഇന്ത്യ ഹോക്കി ടീം സെമി ഫൈനലിൽ; ബംഗ്ലാദേശിനെ  എതിരില്ലാത്ത  12 ഗോളിന് തകർത്തു

Oct 2, 2023 11:25 PM

#AsianGames | ഇന്ത്യ ഹോക്കി ടീം സെമി ഫൈനലിൽ; ബംഗ്ലാദേശിനെ എതിരില്ലാത്ത 12 ഗോളിന് തകർത്തു

ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്, മൻദീപ് സിങ് എന്നിവർ മൂന്ന് ഗോൾ വീതം നേടിയപ്പോൾ അഭിഷേക് രണ്ടുതവണ ലക്ഷ്യം...

Read More >>
#AsianGames | ഏഷ്യൻ ഗെയിംസ്; ഇന്ത്യയുടെ വെങ്കല മെഡൽ ജേതാവ് ട്രാന്‍സ്‌വുമൺ, ഗുരുതര ആരോപണവുമായി സഹതാരം

Oct 2, 2023 05:05 PM

#AsianGames | ഏഷ്യൻ ഗെയിംസ്; ഇന്ത്യയുടെ വെങ്കല മെഡൽ ജേതാവ് ട്രാന്‍സ്‌വുമൺ, ഗുരുതര ആരോപണവുമായി സഹതാരം

തന്നെ പിന്തള്ളി മൂന്നാമതെത്തി വെങ്കൽ മെഡൽ നേടിയ താരം ട്രാൻജെൻഡർ ആണെന്ന് സ്വപ്ന...

Read More >>
#AsianGames | ടേബിള്‍ ടെന്നീസില്‍ ചരിത്രമെഴുതി അയ്ഹികയും സുതീര്‍ത്ഥയും; സെമിയില്‍ പൊരുതിവീണു

Oct 2, 2023 04:51 PM

#AsianGames | ടേബിള്‍ ടെന്നീസില്‍ ചരിത്രമെഴുതി അയ്ഹികയും സുതീര്‍ത്ഥയും; സെമിയില്‍ പൊരുതിവീണു

വനിതാ ഡബിൾസിൽ സുതീർത്ഥ മുഖർജി-അയ്ഹിക മുഖർജി സഖ്യത്തിന്...

Read More >>
Top Stories