#asiacup | ഏഷ്യാകപ്പ് ഫൈനൽ; ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു

#asiacup | ഏഷ്യാകപ്പ് ഫൈനൽ; ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ശ്രീലങ്ക  ബാറ്റിംഗ് തെരഞ്ഞെടുത്തു
Sep 17, 2023 03:12 PM | By Vyshnavy Rajan

(www.truevisionnews.com) ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടി ശ്രീലങ്ക. ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുത്തു. ആറു മാറ്റങ്ങളുമായാണ് ഇന്ത്യ ശ്രീലങ്കക്കെതിരെ ഇറങ്ങുന്നത്.

തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഷാര്‍ദ്ദുല്‍ താക്കൂര്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്ക് പകരം വിരാട് കോലി, ഹാര്‍ദ്ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ക്കൊപ്പം വാഷിംഗ്ടണ്‍ സുന്ദറും പ്ലേയിംഗ് ഇലവനില്‍ എത്തി.

ശ്രീലങ്കന്‍ ടീമിലും ഒരു മാറ്റം വരുത്തിയിട്ടുണ്ട്. പരുക്കുമൂലം പുറത്തായ മഹീഷ തീഷ്ണക്ക് പകരം ദുഷന്‍ ഹേമന്ത പ്ലേയിംഗ് ഇലവനിലെത്തി. ഏഷ്യാ കപ്പില്‍ എട്ടാം കിരീടം തേടിയാണ് രോഹിത് ശര്‍മ്മയും സംഘവുമിറങ്ങുന്നത്. എന്നാല്‍ കിരീടം നിലനിര്‍ത്തി ഏഴാം കിരീടത്തോടെ ഇന്ത്യക്കൊപ്പമെത്താമെന്ന പ്രതീക്ഷയിലാണ് ശ്രീലങ്ക.

ഒന്‍പതാം തവണയാണ് ഏഷ്യാകപ്പിന്റെ ഫൈനലില്‍ ഇന്ത്യയും ശ്രീലങ്കയും നേര്‍ക്ക് നേര്‍ വരുന്നത്. അഞ്ച് തവണ ഇന്ത്യ ജയിച്ചപ്പോള്‍ മൂന്ന് തവണ ജയം ശ്രീലങ്കക്കൊപ്പമായിരുന്നു. മുന്‍ മത്സരങ്ങളെപ്പോലെ ഫൈനലും മഴ ഭീഷണിയുടെ നിഴലിലാണ്. എന്നാല്‍ മഴ കളിമുടക്കിയാലും അടുത്തദിവസം മത്സരം പുനരാരംഭിക്കും.

റിസര്‍വ് ദിനത്തിലും മത്സരം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇരു ടീമിനെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും. സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനോട് പരാജയപ്പെട്ടാണ് ഇന്ത്യ ഫൈനലിലെത്തുന്നത്.

സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇന്ത്യയെ വിറപ്പിക്കാന്‍ ലങ്കക്കായിരുന്നു. പാകിസ്താനെതിരെ ആവേശപ്പോര് ജയിച്ചാണ് ലങ്ക ഫൈനലിലെത്തിയത്.

ഇന്ത്യ: രോഹിത് ശര്‍മ (സി), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്

ശ്രീലങ്ക: പാത്തും നിസ്സാങ്ക, കുസല്‍ പെരേര, കുശാല്‍ മെന്‍ഡിസ്(വിക്കറ്റ് കീപ്പര്‍), സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സില്‍വ, ദസുന്‍ ഷനക(സി), ദുനിത് വെല്ലലഗെ, ദുഷന്‍ ഹേമന്ത, പ്രമോദ് മധുഷന്‍, മതീശാ പതിരാന.

#asiacup #AsiaCup #Final #SriLanka #won #toss #elected #bat #against #India

Next TV

Related Stories
#AsianGames |  ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍; നേപ്പാളിനെ തകർത്തത് 23 റൺസിന്‌

Oct 3, 2023 10:59 AM

#AsianGames | ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍; നേപ്പാളിനെ തകർത്തത് 23 റൺസിന്‌

അനായാസ ജയം പ്രതീക്ഷിച്ച ഇന്ത്യയെ വിറപ്പിച്ച ശേഷമാണ് നേപ്പാള്‍...

Read More >>
#ODIWorldCup | ഇന്ത്യ-നെതര്‍ലാന്‍ഡ്‌സ് സന്നാഹ മത്സരം ഇന്ന്; കോഹ്ലി കളിച്ചേക്കില്ല

Oct 3, 2023 10:55 AM

#ODIWorldCup | ഇന്ത്യ-നെതര്‍ലാന്‍ഡ്‌സ് സന്നാഹ മത്സരം ഇന്ന്; കോഹ്ലി കളിച്ചേക്കില്ല

വിരാട് കോഹ്ലി പരിശീലന മത്സരത്തിന് ഇറങ്ങാന്‍ സാധ്യതയില്ല. തിങ്കളാഴ്ച വൈകിട്ട് വരെ കോഹ്ലി ടീമിനൊപ്പം...

Read More >>
#AsianGames | ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും മലയാളി തിളക്കം; ലോങ് ജംപില്‍ ആന്‍സി സോജന് വെള്ളി

Oct 2, 2023 11:35 PM

#AsianGames | ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും മലയാളി തിളക്കം; ലോങ് ജംപില്‍ ആന്‍സി സോജന് വെള്ളി

ആദ്യ ശ്രമത്തില്‍ 6.13, രണ്ടാം ശ്രമത്തില്‍ 6.49, മൂന്നാം ശ്രമത്തില്‍ 6.56, നാലാം ശ്രമത്തില്‍ 6.30 മീറ്റര്‍ എന്നിങ്ങനെയായിരുന്നു ആന്‍സിയുടെ...

Read More >>
#AsianGames | ഇന്ത്യ ഹോക്കി ടീം സെമി ഫൈനലിൽ; ബംഗ്ലാദേശിനെ  എതിരില്ലാത്ത  12 ഗോളിന് തകർത്തു

Oct 2, 2023 11:25 PM

#AsianGames | ഇന്ത്യ ഹോക്കി ടീം സെമി ഫൈനലിൽ; ബംഗ്ലാദേശിനെ എതിരില്ലാത്ത 12 ഗോളിന് തകർത്തു

ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്, മൻദീപ് സിങ് എന്നിവർ മൂന്ന് ഗോൾ വീതം നേടിയപ്പോൾ അഭിഷേക് രണ്ടുതവണ ലക്ഷ്യം...

Read More >>
#AsianGames | ഏഷ്യൻ ഗെയിംസ്; ഇന്ത്യയുടെ വെങ്കല മെഡൽ ജേതാവ് ട്രാന്‍സ്‌വുമൺ, ഗുരുതര ആരോപണവുമായി സഹതാരം

Oct 2, 2023 05:05 PM

#AsianGames | ഏഷ്യൻ ഗെയിംസ്; ഇന്ത്യയുടെ വെങ്കല മെഡൽ ജേതാവ് ട്രാന്‍സ്‌വുമൺ, ഗുരുതര ആരോപണവുമായി സഹതാരം

തന്നെ പിന്തള്ളി മൂന്നാമതെത്തി വെങ്കൽ മെഡൽ നേടിയ താരം ട്രാൻജെൻഡർ ആണെന്ന് സ്വപ്ന...

Read More >>
#AsianGames | ടേബിള്‍ ടെന്നീസില്‍ ചരിത്രമെഴുതി അയ്ഹികയും സുതീര്‍ത്ഥയും; സെമിയില്‍ പൊരുതിവീണു

Oct 2, 2023 04:51 PM

#AsianGames | ടേബിള്‍ ടെന്നീസില്‍ ചരിത്രമെഴുതി അയ്ഹികയും സുതീര്‍ത്ഥയും; സെമിയില്‍ പൊരുതിവീണു

വനിതാ ഡബിൾസിൽ സുതീർത്ഥ മുഖർജി-അയ്ഹിക മുഖർജി സഖ്യത്തിന്...

Read More >>
Top Stories