(www.truevisionnews.com) ഷാവോമിയുടെ പുതിയ റെഡ്മി നോട്ട് 13 ചൈനീസ് വിപണിയിൽ അവതരിപ്പിക്കുന്ന തീയ്യതി പ്രഖ്യാപിച്ചു.

സെപ്റ്റംബർ 21 നാണ് ഫോൺ പുറത്തിറക്കുക. ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. റെഡ്മി നോട്ട് 13 സീരീസിൽ മൂന്ന് മോഡലുകൾ ഉണ്ടാവുമെന്നാണ് വിവരം.
റെഡ്മി 13, റെഡ്മി നോട്ട് 13 പ്രോ, റെഡ്മി നോട്ട് 13 പ്രോ പ്ലസ് എന്നിവയായിരിക്കും അത്. ഓഗസ്റ്റിൽ ഇന്ത്യയിൽ അവതരിപ്പിച്ച റെഡ്മി 12 പ്രോ സീരീസിന്റെ പിൻഗാമിയായിട്ടാണ് റെഡ്മി നോട്ട് 13 സീരീസ് വരുന്നത്.
റെഡ്മി നോട്ട് സീരീസിൽ കർവ്ഡ് ഡിസ്പ്ലേയോടുകൂടിയ ആദ്യ സ്മാർട്ഫോൺ എത്തുമെന്നാണ് വിവരം. ഇത് റെഡ്മി നോട്ട് 13 പ്രോ പ്ലസ് ആയിരിക്കുമെന്ന് കരുതുന്നു. ഫോണിന്റെ വലത് വശത്തായി വോളിയം, പവർ ബട്ടനുകളും ഡിസ്പ്ലേയിൽ മുകൾ മധ്യഭാഗത്തായി പഞ്ച് ഹോൾ സെൽഫി ക്യാമറയും ഫോണിന്റെ ടീസർ ചിത്രങ്ങളിൽ കാണാം.
6.67 ഇഞ്ച് 1.5 കെ അമോലെഡ് ഡിസ്പ്ലേ ആയിരിക്കും ഇതിനെന്നാണ് കരുതുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റുണ്ടാവും. കനം കുറഞ്ഞ ബെസലുകളായിരിക്കും ഇതിൽ. സ്ക്രീനിന് കോർണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണമുണ്ടാവുമെന്നും സൂചനയുണ്ട്.
എട്ട് എംപി അൾട്രാ വൈഡ് ക്യാമറ, രണ്ട് എംപി മാക്രോ ക്യാമറ എന്നിവയും സെൽഫിയ്ക്കായി 16 എംപി ക്യാമറയും പ്രതീക്ഷിക്കുന്നു. സീരിസിൽ ഐഫോൺ 13 പ്രോപ്ലസിൽ ഡിസൈനിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാവുമെന്നാണ് കരുതുന്നത്.
ആംഡംബര ലെതർ ഫിനിഷ് ബാക്ക് പാനലും ഗ്ലാസ് മറ്റ് മോഡലുകളിൽ ഗ്ലാസ് ബാക്ക് പാനലും പുതിയ ഫീച്ചറുകളാണ്.
മീഡിയാടെക്ക് ഡൈമെൻസിറ്റി 7200 അൾട്ര പ്രൊസസർ ചിപ്പ്, മാലി ജി610 ജിപിയു എന്നിവയായിരിക്കും റെഡ്മി നോട്ട് 13 സീരീസിന് ശക്തിപകരുക. 12 ജിബി വരെ റാം ഓപ്ഷനും, 1 ടിബി വരെ സ്റ്റോറേജും ഉണ്ടാവാം.
ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 13 ആയിരിക്കും ഫോണുകളിലെന്നും കരുതുന്നു. 5120 എംഎഎച്ച് ബാറ്ററിയിൽ 120 വാട്ട് അതിവേഗ ചാർജിങ് സൗകര്യവും ഫോണിൽ പ്രതീക്ഷിക്കുന്നുണ്ട്
#Xiaomi #RedmiNote13 #series #comes #three #flagship #smartphones