കോഴിക്കോട് : (truevisionnews.com) നിപ വൈറസ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ട വടകര താലൂക്കിലെ രണ്ട് പേരും രോഗ ബാധിതരാകാൻ ഒരേ കാരണം. മാരക രോഗം ജീവനെടുത്തത് കാരുണ്യ മനസ്സുളെ. കടത്തനാടിന് കണ്ണീരായി അശോകന്റെ വഴിയിൽ ഹാരിസും .

ആശുപത്രിയിൽ അവശരായ രോഗികൾക്ക് കൈതാങ്ങ് നൽകിയതിനെ തുടർന്നാണ് ഇന്നലെ മരിച്ച ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മംഗലാട് മമ്പള്ളികുനിൽ ഹാരിസ് (40 ) രോഗബാധിതനായത്. 2018 ൽ സംസ്ഥാനത്ത് ആദ്യമായി നിപ രോഗം റിപ്പോർട്ട് പേരാമ്പ്ര സൂപ്പിക്കടയിൽ നിന്ന് എത്തിയ യുവാവിനെ യുവാവിനെ സഹായിക്കുന്നതിനിടെ നിപ രോഗബാധിതനായ നാദാപുരം ഉമ്മത്തൂരിലെ തട്ടാന്റെവിട അശോകൻ (50) രോഗ ബാധിതനായി 2018 മെയ് 22 ന് മരിച്ചത്.
ഇക്കഴിഞ്ഞ ആഗസ്റ്റ് അവസാന വാരം ഭാര്യ പിതാവിനോടൊപ്പം ഹാരിസ് ഇക്ര ആശുപത്രിയിൽ പോയിരുന്നു . ഈ സമയം പനി ബാധിതനായി ഇവിടെയെത്തിയ കുറ്റ്യാടി അടുക്കത്ത് സ്വദേശി മുഹമ്മദ് (47 ) നെ ആശുപത്രിയിൽ വെച്ച് ഹാരിസ് പരിചരിക്കാൻ സഹായം ചെയ്തതായി ബന്ധുക്കൾ പറയുന്നു . ഇതിനിടെയാണ് ഹാരിസിന് വൈറസ് ബാധിച്ചത് എന്നാണ് കരുതുന്നത്.
അച്ഛൻ ചാത്തുവിന്റെ ചികിത്സയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴാണ് അവശനിലയിൽ പേരാമ്പ്ര സൂപ്പി കടയിലെ വളച്ച് കെട്ടിയിൽ സാലിഹ് എന്ന യുവാവിനെ എത്തിച്ചത് . സാലാഹിനെ കൈസഹായം നൽകുന്നതിനിടെയാണ് അശോകന് വൈറസ് ബാധയേറ്റത്.
സഹജീവി സ്നേഹം കൈമോശംവരാതെ സൂക്ഷിക്കുന്നവർക്കുണ്ടായ ദുരന്തം നാടിന് അക്ഷരാർത്ഥത്തിൽ കണ്ണീരായി. പ്രവാസിയ കുറ്റ്യാടിക്കടുത്തെ മരുതോങ്കര പഞ്ചായത്തിലെ അടുക്കത്തെ മുഹമ്മദ് (47) ഉപ്പ അന്ത്രു രോഗ ബാധിതനായതിനെ തുടർന്ന് ജോലി ഉപേക്ഷി നാട്ടിൽ എത്തുകയായിരുന്നു.
ഉപ്പയുടെ രോഗം ഭേദമായി ഗൾഫിലേക്ക് മടങ്ങുന്നതിനുള്ള ശ്രമത്തിനിടെയാണ് മരണം. മുഹമ്മദ് എവിടെ നിന്ന് രോഗ ബാധിതനായി എന്ന് ഇതെവരെയും വ്യക്തമായിട്ടില്ല. ഇന്നലെ രാത്രി 8 30 ഓടെയാണ് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ വെച്ച്ഹാരിസ് മരിക്കുന്നത് .
ഇതേത്തുടർന്ന് നടത്തിയ പ്രഥമിക വൈറൽ പരിശോധന പോസ്റ്റിറ്റീവായിരുന്നു . നിപ ബാധ സംശയത്താൽ ഇദ്ദേഹത്തിന്റെ മൃതദേഹത്തി നിന്നുള്ള സ്രവം ശേയരിച്ച് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത് .
കോഴിക്കോട് മെഡിക്കൽ കോളേജിലുള്ള ഹാരിസിന്റെ മൃതദേഹം . നിപ പ്രോട്ടോകോൾ പ്രകാരം സംസ്ക്കരിക്കും. ഖത്തറിൽ ജോലി ചെയ്യുന്ന ഹാരിസ് അഞ്ച് മാസം മുൻപാണ് നാട്ടിൽ എത്തിയത് . ഈ വരുന്ന 23 ന് ഗൾഫിലേക്ക് മടങ്ങാൻ ഇരിക്കെയാണ് മരണം .
കടുത്ത പനിബാധിതനായ മുഹമ്മദലി ഇക്കഴിഞ്ഞ 30 - ന് മരിച്ചിരുന്നു . മുഹമ്മദലിയുടെ ഒൻപത് വയസ്സുള്ള മകൻ മുഹമ്മദ് ഹനീം മൂന്നര വയസ്സുള്ള മകൾ ഹനയും ഇപ്പോൾ ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ് . ഈ കഴിഞ്ഞ എട്ടാം തീയതിയാണ് ഹാരിസ് പനി ബാധിതനായത് .
പനി ബാധിതനായ ഹാരിസ് ഇക്കഴിഞ്ഞ 8 ന് ആയഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ നേടിയിരുന്നു . പനി കുറവുണ്ടെങ്കിലും ശ്വാസ തടസ്സം അനുഭവപ്പെട്ടതിനാൽ ഒൻപതാം തീയതിയും പത്താം തീയതിയും വില്യാപള്ളിയിലെ ആശുപത്രിയിൽ ചികിത്സതേടി .
ഇന്നലെ രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് വടകര സഹകരണ ആശുപത്രിയിൽ എത്തി . ഇവിടെ നിന്നും നടത്തിയ ഡെങ്കി , ചിക്കൻഗുനിയ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു . ശക്തമായ ശ്വാസതടസത്തെ തുടർന്നാണ് രാത്രി 8 മണിയോടെ കോഴിക്കോട് മിംസ് ആശുപത്രിയിൽ എത്തിയത് . ഉടൻ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രാത്രി 8 :30 യോടെ മരണം സംഭവിക്കുകയായിരുന്നു .
#Haris #Ashoka's #road #Nipah #virus #takes #lives #compassionate #souls