(www.truevisionnews.com) പരസ്യങ്ങളുടെ കാര്യത്തില്‍ എല്ലാ കാലത്തും പുതുമകള്‍ പരീക്ഷിക്കുന്ന പ്ലാറ്റ്ഫോമാണ് യുട്യൂബ്.

ടെലിവിഷന്‍ സ്ക്രീനുകളിലെ ദൈര്‍ഘ്യമേറിയ വീഡിയോ കാഴ്ചകള്‍ക്കിടയില്‍ 79 ശതമാനം ഉപയോക്താക്കളും ഇഷ്ടപ്പെടുന്നത് ഇടയ്ക്കിടെയുള്ള പരസ്യ ബ്രേക്കുകളെക്കാള്‍ പരസ്യങ്ങള്‍ ഒരുമിച്ച് ഒരു സമയത്തായി കാണിക്കുന്നതാണെന്ന് സര്‍വേയിലൂടെ വ്യക്തമായിട്ടുണ്ട്.
ആദ്യം 30 സെക്കന്റുകള്‍ നീളുന്ന സ്കിപ്പ് ചെയ്യാനാവാത്ത പരസ്യങ്ങളായിരുന്നെങ്കില്‍ പിന്നില്‍ പരസ്യങ്ങള്‍ മറ്റൊരു ഡിവൈസില്‍ കാണാന്‍ കഴിയുന്ന സെന്റ് ടു ഫോണ്‍ സംവിധാനം ഉള്‍പ്പെടെ പല പല മാറ്റങ്ങള്‍ പല സമയങ്ങളിലായി യുട്യൂബില്‍ വന്നിട്ടുണ്ട്.
എന്നാല്‍ ഏറ്റവുമൊടുവില്‍ വീഡിയോകള്‍ക്കിടയില്‍ പരസ്യം കാണിക്കാന്‍ പുതിയ ഒരു സംവിധാനം പരീക്ഷിക്കുകയാണെന്നാണ് യുട്യൂബ് അറിയിച്ചിരിക്കുന്നത്.
കാഴ്ചക്കാരുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച സര്‍വേയുടെ അടിസ്ഥാനത്തിലാണ് പരസ്യ ബ്രേക്കുകളിലെ പുതിയ മാറ്റങ്ങള്‍ വരുന്നതെന്നതാണ് ശ്രദ്ധേയം. കണ്ടുകൊണ്ടിരിക്കുന്ന ഉള്ളടക്കം അനുസരിച്ച് വ്യത്യസ്തമായ 'പരസ്യ കാഴ്ചാ അനുഭവം' ആണ് ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്നതത്രെ.
യുട്യൂബ് ആട്സ് വിഭാഗം പ്രൊഡക്ട് മാനേജ്‍മെന്റ് ഡയറക്ടര്‍ റൊമാന പവാറാണ് വരാന്‍ പോകുന്ന മാറ്റത്തെക്കുറിച്ച് വിവരിച്ചത്. ബിഗ് സ്ക്രീനുകളില്‍ കുറേകൂടി മികച്ച കാഴ്ചാ അനുഭവം ഇത് സമ്മാനിക്കുമെന്നാണ് യുട്യൂബിന്റെ വിലയിരുത്തല്‍.
കാഴ്ചക്കാര്‍ക്ക് പരമാവധി കുറച്ച് മാത്രം തടസങ്ങള്‍ സൃഷ്ടിക്കുന്ന തരത്തില്‍ പരസ്യങ്ങള്‍ ക്രമീകരിക്കുന്നതിനുള്ള പുതിയ സാധ്യതകള്‍ വിലയിരുത്തുകയാണെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി പരസ്യ ബ്രേക്കുകളുടെ എണ്ണം കുറയ്ക്കുകയും ദൈര്‍ഘ്യം കൂട്ടുകയും ചെയ്തേക്കും.
പരസ്യം സ്കിപ്പ് ചെയ്യാന്‍ ഇനി എത്ര സമയം കൂടി ബാക്കിയുണ്ടെന്ന് വ്യക്തമായി കാണിക്കുന്ന ടൈമര്‍ പുതിയ രീതിയിലും സ്ക്രീനിലുണ്ടാവും. പരസ്യം ബ്രേക്കുകളുടെ ദൈര്‍ഘ്യം എത്രയുണ്ടെന്ന് ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാന്‍ ഇത് ഉപകരിക്കും.
ഒരു സമയത്തെ പരസ്യ ബ്രേക്കില്‍ എത്ര പരസ്യങ്ങള്‍ കാണിക്കുമെന്ന് മുകളില്‍ ഇടതു വശത്ത് കാണിക്കുന്ന ബാഡ്ജിന് പകരം താഴെ വലതു വശത്ത് മഞ്ഞ നിറത്തില്‍ പരസ്യം സ്കിപ്പ് ചെയ്യാനുള്ള ബട്ടനുണ്ടാവും. ഇതില്‍ പരസ്യത്തിന്റെ ബാക്കിയുള്ള ദൈര്‍ഘ്യവും കാണിക്കും. അതേസമയം പരസ്യങ്ങള്‍ കാണാന്‍ താത്പര്യമില്ലാത്തവര്‍ക്ക് സബ്‍സ്ക്രിപ്ഷന്‍ എടുക്കാനുള്ള അവസരമുണ്ട്.
#YOUTUBE #ad #viewing #experience #YouTube #surveying #opinions #viewers
