#APPLEIPHONE | സ്മാർട്ട്‌ഫോൺ മാർക്കറ്റിൽ ഒന്നാമനാകാനൊരുങ്ങി ആപ്പിൾ; സാംസങ്ങിനെ മറികടക്കുമെന്ന് റിപ്പോർട്ട്

#APPLEIPHONE | സ്മാർട്ട്‌ഫോൺ മാർക്കറ്റിൽ ഒന്നാമനാകാനൊരുങ്ങി ആപ്പിൾ; സാംസങ്ങിനെ മറികടക്കുമെന്ന് റിപ്പോർട്ട്
Sep 6, 2023 11:52 PM | By Vyshnavy Rajan

ന്യൂഡൽഹി : (www.truevisionnews.com) മൊബൈൽ ലോകത്തെ ജനപ്രിയ ബ്രാൻഡായ സാംസങ്ങിനെ മറികടന്ന ആപ്പിൾ സ്മാർട്ട് ഫോൺ ഒന്നാം സ്ഥാനത്തെത്തുമെന്ന് റിപ്പോർട്ട്.

ഐഫോൺ 15 സീരീസ് വിപണിയിൽ ഇറങ്ങുന്നതോടെ മുൻനിര സ്ഥാനത്ത് നിന്ന് സാംസങ്ങിനെ പുറത്താക്കാൻ ആപ്പിളിന് കഴിയുമെന്നാണ് റിപ്പോർട്ട് പറയുന്നത്.

സാംസങ് നിറം മങ്ങുന്നതോടെ ആഗോള വിപണി കൈക്കുമ്പിളിൽ ഒതുക്കാനാണ് ആപ്പിൾ ശ്രമിക്കുക. ഐഫോൺ 15 സീരീസ് ഈ മാസം ഇന്ത്യയടക്കം രാജ്യങ്ങളിൽ പുറത്തിറങ്ങുമെന്നാണ് സൂചന. മാർക്കറ്റ് ഇന്റലിജൻസ് കമ്പനിയായ ട്രെൻഡ്ഫോഴ്സാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.

സംസങ് 53.9 ദശലക്ഷം യൂണിറ്റുകൾ 2023 ലെ രണ്ടാം പാദത്തിൽ വിതരണം ചെയ്ത് റാങ്കിങ്ങിൽ മൂന്നിൽ നിന്നിരുന്നു എന്നാൽ, ആപ്പിൾ 42 ദശലക്ഷം കിറ്റുകൾ മാത്രമാണ് വിറ്റഴിച്ചത്.

2023ൽ ഐഫോൺ വിൽപന വർധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യൻ വിപണിയിലെ സാമ്പത്തിക സൂചകങ്ങൾ മെച്ചപ്പെട്ടാലും, സ്മാർട്ട്ഫോൺ ഉൽപാദനത്തിലെ ആഗോള ഇടിവ് മാറാൻ ബുദ്ധിമുട്ടാണെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.

#APPLEIPHONE #Apple #about #become #first #smartphone #market; #reported #surpass #Samsung

Next TV

Related Stories
പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നു

Apr 28, 2025 09:41 PM

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നു

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നതായി മോട്ടോര്‍ വാഹന...

Read More >>
Top Stories