#arrest | വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് പണം തട്ടി; യുവാവ് പിടിയിൽ

#arrest | വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് പണം തട്ടി; യുവാവ് പിടിയിൽ
Sep 6, 2023 07:33 AM | By Athira V

കൊല്ലം: ( truevisionnews.com ) പരവൂരിൽ വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത പ്രതി പിടിയിൽ. കീരിപ്പുറം സ്വദേശി സിബിനാണ് പരവൂര്‍ പൊലീസിന്‍റെ പിടിയിലായത്. ഓസ്ട്രേലിയയില്‍ ജോലി ചെയ്യുന്ന യുവതിയുമായി 2012ൽ ഫേസ്ബുക്ക് വഴിയാണ് സിബിൻ പരിചയത്തിലായത്.

2013 ഡിസംബറിൽ യുവതി നാട്ടില്‍ എത്തിയപ്പോള്‍ വിവാഹ ആലോചനയുമായി യുവതിയുടെ വീട്ടില്‍ എത്തി വിശ്വസം പിടിച്ച് പറ്റി. പിന്നീട് പല ആവശ്യങ്ങള്‍ പറഞ്ഞ് പലപ്പോഴായി 25 ലക്ഷം രൂപയും 10 ലക്ഷം രൂപയുടെ സാധനങ്ങളും യുവതിയില്‍ നിന്ന് കൈക്കലാക്കി. 2020ലും 2022ലും നിര്‍ബന്ധിച്ച് യുവതിയെ നാട്ടില്‍ എത്തിച്ച പ്രതി പല സ്ഥലങ്ങളില്‍ എത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കി

#youngwoman #tortured #extorted #money #promising #marriage #youngman #arrest

Next TV

Related Stories
Top Stories