#drugbust | വന്‍ ലഹരിമരുന്നു വേട്ട; എംഡിഎംഎയും കഞ്ചാവുമായി യുവാക്കൾ പിടിയിൽ

#drugbust | വന്‍ ലഹരിമരുന്നു വേട്ട; എംഡിഎംഎയും കഞ്ചാവുമായി യുവാക്കൾ പിടിയിൽ
Sep 4, 2023 06:46 AM | By Kavya N

കൊല്ലം: (truevisionnews.com) കൊല്ലത്ത് എക്‌സൈസ് നടത്തിയ മൂന്ന് റെയ്ഡുകളിൽ എംഡിഎംഎയും കഞ്ചാവും പിടികൂടി. സംഭവത്തില്‍ മയ്യനാട് പിണയ്ക്കല്‍ചേരി സ്വദേശി സജാദ്, ഇരവിപുരം സ്വദേശി സക്കീര്‍ ഹുസൈന്‍, വടക്കേവിള സ്വദേശി സഹദ് എന്നിവരാണ് പിടിയിലായത്.

സജാദില്‍ നിന്ന് അഞ്ചു ഗ്രാം എംഡിഎംഎയും കഞ്ചാവും. സക്കീര്‍ ഹുസൈനില്‍ നിന്ന് രണ്ടു ഗ്രാം എംഡിഎംഎയും. സഹദിന്റെ കൈവശം ഒരു ഗ്രാം എംഡിഎംഎയും കഞ്ചാവുമാണ് ഉണ്ടായിരുന്നതെന്ന് എക്‌സൈസ് അറിയിച്ചു.

#Massive #drugbust #Youth #arrested #MDMA #ganja

Next TV

Related Stories
Top Stories