#Chandrayaan3 | ചന്ദ്രനിൽ ചില പ്രകമ്പനങ്ങൾ; പുതിയ കണ്ടെത്തലുമായി ചന്ദ്രയാൻ 3

#Chandrayaan3 | ചന്ദ്രനിൽ ചില പ്രകമ്പനങ്ങൾ; പുതിയ കണ്ടെത്തലുമായി ചന്ദ്രയാൻ 3
Sep 1, 2023 07:21 AM | By Vyshnavy Rajan

ബെംഗളൂരൂ : (www.truevisionnews.com) ചന്ദ്രനിൽ ചില പ്രകമ്പനങ്ങൾ ഉണ്ടാകുന്നതായി കണ്ടെത്തി ചന്ദ്രയാൻ 3.

ലാൻഡറിലെ ഇൽസ (ഇൻസ്ട്രമെന്റ് ഫോർ ദി ലൂണാർ സെസ്മിക് ആക്ടിവിറ്റി) എന്ന ഉപകരണമാണ് പ്രകമ്പനം രേഖപ്പെടുത്തിയത്. ഐഎസ്ആർഒ എക്‌സിലൂടെ ഇക്കാര്യം അറിയിച്ചത്.

പ്രതിഭാസത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിന്റെ ഉറവിടം അന്വേഷിച്ചുവരികയാണെന്നും ഏജൻസി അറിയിച്ചു. ആഗസ്റ്റ് 26 നാണ് ചന്ദ്രയാൻ മൂന്നിലെ ഇൽസ എന്ന ഉപകരണം ചന്ദ്രനിലെ പ്രകമ്പനം രേഖപ്പെടുത്തിയത്.

വിക്രം ലാൻഡറിന്റെ ഐഎൽഎസ്എയിൽ ആറ് ഹൈ-സെൻസിറ്റിവിറ്റി ആക്‌സിലറോമീറ്ററുകളുടെ ഒരു ക്ലസ്റ്റർ ഉൾപ്പെടുന്നു. അത് സിലിക്കൺ മൈക്രോമാച്ചിംഗ് വഴി നിർമ്മിച്ചതാണ്.

ചന്ദ്രയാൻ 3 ദൗത്യത്തിൽ പ്രകൃതിദത്തമായ ഭൂകമ്പങ്ങൾ, ആഘാതങ്ങൾ, കൃത്രിമ സംഭവങ്ങൾ എന്നിവയാൽ ഉണ്ടാകുന്ന ഭൂചലനങ്ങൾ അളക്കുക എന്നതാണ് ഇൽസയുടെ പ്രാഥമിക ലക്ഷ്യം.

നേരത്തെ ചന്ദ്രയാൻ 3ന്റെ റോവറിലെ രണ്ടാമത്തെ പേ ലോഡായ ആൽഫ പാർട്ടിക്കിൾ എക്സ് റേ സ്പെക്ട്രോമീറ്റർ ചന്ദ്രോപരിതലത്തിലെ സൾഫർ സാന്നിധ്യം ഉറപ്പിച്ചിരുന്നു.

നേരത്തെ റോവറിലുള്ള ലേസര്‍-ഇന്‍ഡസ്ഡ് ബ്രേക്ക്ഡൗണ്‍ സ്‌പെക്ട്രോസ്‌കോപ്പും ചന്ദ്രോപരിതലത്തിന്റെ ദക്ഷിണ ധ്രുവത്തില്‍ സള്‍ഫറിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

മറ്റ് ചില ചെറിയ മൂലകങ്ങളും എപിഎക്സ്എസ് കണ്ടെത്തിയതായി ഐഎസ്ആര്‍ഒ അറിയിച്ചു. അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലാബോറട്ടറിയാണ് എപിഎക്സ് എസ് വികസിപ്പിച്ചത്.

#Chandrayaan3 #Some #vibrations #moon #Chandrayaan3 #new #discovery

Next TV

Related Stories
പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നു

Apr 28, 2025 09:41 PM

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നു

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നതായി മോട്ടോര്‍ വാഹന...

Read More >>
Top Stories