#onasadya | ഓണസദ്യ വിളമ്പേണ്ടത് എങ്ങനെയെന്നറിയാമോ...?; അറിയാം വിളമ്പുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കഴിക്കേണ്ട രീതിയും...

#onasadya | ഓണസദ്യ വിളമ്പേണ്ടത് എങ്ങനെയെന്നറിയാമോ...?; അറിയാം വിളമ്പുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കഴിക്കേണ്ട രീതിയും...
Aug 29, 2023 09:14 AM | By Vyshnavy Rajan

(www.truevisionnews.com) ഇന്ന് തിരുവോണം. മലയാളികൾക്ക് ഓണമെന്നാൽ പ്രധാനം സദ്യയാണ്... അതും തൂശനിലയില്‍ സദ്യ കഴിക്കുക എന്നത് മലയാളികള്‍ക്ക് ഏറെ പ്രധാനപ്പെട്ട കാര്യമാണ്.

സദ്യയ്ക്കായി ഇലയിടുന്നതിനും ചില രീതികളുണ്ട്. ഇലയുടെ അറ്റം ഊണ് കഴിക്കുന്ന ആളുടെ ഇടതുഭാഗത്തും മുറിഞ്ഞ ഭാഗം അഥവാ വീതിയുള്ളത് വലതുവശത്തും വരുന്ന രീതിയിൽ വേണം ഇലയിടാൻ.

ആദ്യം വിളമ്പേണ്ടത് കഴിക്കുന്നയാളുടെ ഇടതു വശത്ത് നിന്നാണ്. ഉപ്പും പഞ്ചസാരയും തൊട്ടു വിളമ്പുന്നതാണ് ഇപ്പോഴുള്ള സമ്പ്രദായം. പിന്നെ ഉപ്പേരി ,ശർക്കര ,പുരട്ടി, പപ്പടം ,പഴം, നാരങ്ങഅച്ചാർ , മാങ്ങാ അച്ചാർ. തുടർന്ന് ചെറുകറികൾ ഇഞ്ചി തൈര് ,പുളിയിഞ്ചി, എരിശ്ശേരി, കാളൻ, ഓലൻ, അവിയല്‍, തോരൻ, മധുരക്കറി. കൂട്ടുകറി വലത്തേ അറ്റത്താകും വിളമ്പുക.

ചോറ് നടുക്കായും പിന്നെ നെയ്യും പരിപ്പും അതിന് മുകളിൽ ആണ് വിളമ്പുക. തുടർന്ന് സാമ്പാർ, രസം. അതിന് ശേഷം പായസം. പരിപ്പ്, പാലടപ്രഥമൻ. വീണ്ടും മോരിന് ചോറ്. മൊര് വിളമ്പിയാൽ പിന്നെ ഊണ് അവസാനിപ്പിക്കാം.

മോര് ആദ്യമോ ഇടയ്ക്കോ വാങ്ങുകയോ വിളമ്പുകയോ ചെയ്യരുത്. മത്താപ്പൂ കത്തിച്ചാൽ വെടിക്കെട്ട് അവസാനിച്ചു എന്നാണ് സൂചന എന്നതുപോലെ മോരു വിളമ്പിയാൽ പിന്നൊന്നും വിളമ്പില്ല എന്നുള്ള സൂചന കൂടിയുണ്ട്.

ദഹനത്തെ സഹായിക്കുന്ന രീതിയിലാണ് നമ്മുടെ സദ്യ അത് ഇലയിൽ ആകുമ്പോൾ രുചി ഒന്നു കൂടുകയും ചെയ്യും. ചൂട് ചോറിൽ മോരൊഴിക്കാൻ പാടില്ല എന്ന് പലർക്കും അറിയില്ല. മോര് അവസാനം ആകുമ്പോഴേക്കും ചോറ് തണുത്തിരിക്കുകയും ചെയ്യും. എന്ന ശാസ്ത്രീയ കാരണവും ഈ ശീലത്തിന് പിന്നിൽ ഉണ്ടാകാം.

ഇലയുടെ അറ്റത്ത് മഹാലക്ഷ്മി വസിക്കുന്നു എന്നാണ് സങ്കല്പം. വെറ്റില മുറുക്കുന്നവർ അതിൻറെ തുമ്പ് എടുത്ത് നെറ്റിയുടെ അരികി ൽ വെക്കുന്നത് കണ്ടിട്ടില്ലേ? ഞെട്ട കിള്ളി പുറകോട്ടു കളയുകയും ചെയ്യും. ഞെട്ട് ജേഷ്ടാ ഭഗവതി ആണെന്നാണ് സങ്കല്പം.

അതുപോലെ ഭക്ഷണം കഴിക്കുമ്പോൾ വരുന്ന അവശിഷ്ട ങ്ങൾ വലതുവശത്താണ് വയ്ക്കു ന്നത്. അത് ലക്ഷ്മി ഉള്ള സ്ഥലത്ത് ആവാതി രിക്കാൻ ആണ് ഇല ഇങ്ങനെ ഇടുന്നതും.

ചേന വറുത്തതും പാവക്ക വറുത്തതും അച്ചിങ്ങാ മെഴുക്ക് പുരട്ടിയും കൂടുതൽ പ്രഥമനും മറ്റു വിഭവങ്ങളുംഒക്കെ ചേർത്ത് സദ്യ വിപുല മാക്കുകയും ചെയ്യാം.ഓണസദ്യ മാത്രമല്ല ഏത് സദ്യയും ഈ രീതിയിലാണ് വിളമ്പുന്നത്.

#onasadya #know #how #serve #OnamSadya #Know #watch #out #while #serving #how #eat

Next TV

Related Stories
#aloevera | മുഖം സുന്ദരമാക്കാൻ കറ്റാർവാഴ ; ഈ രീതിയിൽ ഉപയോ​ഗിച്ചോളൂ

Jun 15, 2024 11:11 PM

#aloevera | മുഖം സുന്ദരമാക്കാൻ കറ്റാർവാഴ ; ഈ രീതിയിൽ ഉപയോ​ഗിച്ചോളൂ

മുഖത്തെ കരുവാളിപ്പ് മാറാൻ പരീക്ഷിക്കാം കറ്റാർവാഴ കൊണ്ടുള്ള ഫേസ്...

Read More >>
#health |  രാത്രി ഉറങ്ങാൻ ഒരുമണി കഴിയാറുണ്ടോ ? എങ്കിൽ മാനസികാരോ​ഗ്യം തകരാറിലാകുമെന്ന് പഠനം

Jun 14, 2024 09:37 PM

#health | രാത്രി ഉറങ്ങാൻ ഒരുമണി കഴിയാറുണ്ടോ ? എങ്കിൽ മാനസികാരോ​ഗ്യം തകരാറിലാകുമെന്ന് പഠനം

ശാരീരികാരോ​ഗ്യത്തിന് മാത്രമല്ല മാനസികാരോ​ഗ്യത്തിനും ഉറക്കം...

Read More >>
#health | പിരീഡ്സ് ദിവസങ്ങളിലെ 'മൂഡ് സ്വിംഗ്‌സ്' പരിഹരിക്കാൻ ചെയ്യേണ്ടത്...

Jun 11, 2024 02:01 PM

#health | പിരീഡ്സ് ദിവസങ്ങളിലെ 'മൂഡ് സ്വിംഗ്‌സ്' പരിഹരിക്കാൻ ചെയ്യേണ്ടത്...

ആർത്തവ സമയത്ത് 'മൂഡ് സ്വിംഗ്‌സ്' (Mood Swings) ഉണ്ടാകുന്നതും...

Read More >>
#health | ഹൃദയസ്തംഭനം; ഈ എട്ട് ലക്ഷണങ്ങള്‍ അവ​ഗണിക്കരുത്

Jun 5, 2024 10:52 PM

#health | ഹൃദയസ്തംഭനം; ഈ എട്ട് ലക്ഷണങ്ങള്‍ അവ​ഗണിക്കരുത്

ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യണമെന്ന് വിദ​ഗ്ധർ പറയുന്നു. രാവിലെയോ വെെകിട്ടോ ലഘുവ്യായാമങ്ങൾ...

Read More >>
#health |   ഒരുപാട് നേരമെടുത്ത് കുളിക്കാറുണ്ടോ? ഈ ചർമരോഗത്തിന് അതത്ര നല്ലതല്ല !

Jun 1, 2024 07:58 PM

#health | ഒരുപാട് നേരമെടുത്ത് കുളിക്കാറുണ്ടോ? ഈ ചർമരോഗത്തിന് അതത്ര നല്ലതല്ല !

ഇതിൽ കുളിച്ചിറങ്ങാൻ ഏറെ നേരമെടുക്കുന്നവരാണ് നിങ്ങളെങ്കിൽ ഇക്കാര്യം...

Read More >>
#jeans |നിങ്ങള്‍ ജീൻസ് കഴുകാറുണ്ടോ? എത്ര തവണ കഴുകണം? സ്റ്റൈലിസ്റ്റുകൾ പറയുന്നത് ഇങ്ങനെ

Jun 1, 2024 07:34 PM

#jeans |നിങ്ങള്‍ ജീൻസ് കഴുകാറുണ്ടോ? എത്ര തവണ കഴുകണം? സ്റ്റൈലിസ്റ്റുകൾ പറയുന്നത് ഇങ്ങനെ

നിങ്ങളുടെ പ്രിയപ്പെട്ട ജോഡി ജീന്‍സ് രണ്ട് വർഷം നീണ്ടുനിൽക്കുമെന്ന് ഉറപ്പാക്കാൻ എത്ര തവണ നിങ്ങൾ അത് കഴുകണം?...

Read More >>
Top Stories