#OommenChandy | 'കുഞ്ഞൂഞ്ഞിനൊരു കുഞ്ഞു മുത്തം'; ഉമ്മൻ‌ചാണ്ടിയ്‌ക്കൊപ്പമുള്ള ട്രെയിന്‍ യാത്രയിലെ സൗഹൃദത്തിന്റ കുഞ്ഞു കാഴ്ച്ച

#OommenChandy | 'കുഞ്ഞൂഞ്ഞിനൊരു കുഞ്ഞു മുത്തം'; ഉമ്മൻ‌ചാണ്ടിയ്‌ക്കൊപ്പമുള്ള ട്രെയിന്‍ യാത്രയിലെ സൗഹൃദത്തിന്റ കുഞ്ഞു കാഴ്ച്ച
Jul 24, 2023 04:38 PM | By Vyshnavy Rajan

(www.truevisionnews.com) ചില സൗഹൃദങ്ങൾ അങ്ങനെയാണ്. അവ മുറിഞ്ഞുപോകുന്നത് സങ്കൽപ്പിക്കാനേ കഴിയില്ല. താഴ് വേരു പോലെ നമ്മെ പിടിച്ചു നിറുത്തുന്നവയായിരിക്കും. ഒരു ട്രെയിൻ യാത്രയിലെ അത്തരമൊരു രസകരമായ സൗഹൃദത്തിൻ്റ വീഡിയോയാണ് ഇപ്പോൾ ലോകമെങ്ങും ജനശ്രദ്ധ നേടിയിരിക്കുന്നത്.

2022 മെയ് ഇരുപതിന് ആലപ്പുഴയിലെ ഹരിപ്പാട് നിയോജക മണ്ഡലത്തിലെ കുമാരനാശൻ സ്മാരക മന്ദിരത്തിന് അടുത്തുള്ള അഞ്ജനാലയിത്തിൽ നിന്നും അഞ്ജനയും കോഴിക്കോട് പേരാമ്പ്രയിലെ വാളൂർ വെള്ളറത്താഴയിലെ ഭർത്താവ് സ്വരൂപ് ലാലും ഒന്നിച്ച് നാട്ടിലേക്കുള്ള ട്രെയിൻ യാത്രയിൽ വരുമ്പോൾ ഒപ്പമുള്ള അവരുടെ ഒന്നര വയസുള്ള മകൻ സിയോൺസെൻ ഉമ്മൻചാണ്ടിയെ കണ്ടപ്പോൾ മൊട്ടിട്ട സൗഹൃദമാണ് ഇപ്പോൾ ലോകമാകെ വൈറലായിരിക്കുന്നത്.

ആലപ്പുഴ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ബുക്ക് ചെയ്ത ട്രെയിനിലെ സെക്കൻ്റ് ക്ലാസ് കമ്പാർട്ട്മെൻ്റിലെ സീറ്റിലിരിക്കാൻ ചെല്ലുന്നതിനിടയിലായിരുന്നു പിൻസീറ്റിൽ ഒറ്റയ്ക്ക് ഇരിക്കുന്ന ഉമ്മൻ ചാണ്ടിയെ നോക്കി കുഞ്ഞ് ചിരിച്ചത്. തന്നോട് ഇഷ്ട്ടം തോന്നിയ കുഞ്ഞിനോട് തിരിച്ച് അദ്ദേഹവും ഇഷ്ട്ടം കൂടുകയായിരുന്നു.

അവിടെ തുടങ്ങിയ മൂന്നു മണിക്കൂർ സൗഹൃദമാണ് ഇപ്പോൾ വൈറലായത്. ഞങ്ങൾ രണ്ടു പേരും അറിയാതെയാണ് കുഞ്ഞ് പിൻസീറ്റിലിരിക്കുന്ന ഉമ്മൻ ചാണ്ടിയുമായി വിലയ സൗഹൃദത്തിലായതെന്ന് അച്ഛൻ സ്വരൂപ് ലാലും അമ്മ അഞ്ജനയും പറയുന്നു.

സമയം ഏറെ കടന്നു പോയപ്പോയാണ് അമ്മ അഞ്ജന കുഞ്ഞു കളിക്കുന്നത് ആരോടാണെന്ന് നോക്കിയത്. അപ്പോൾ കണ്ട കഴ്ച്ച ശരിക്കും എന്നെ അമ്പരപ്പിച്ചിരുന്നു.

അറിയാതെ ഉമ്മൻ ചാണ്ടി സാർ എന്ന് വിളിച്ചു പോയി. അപ്പോൾ അതെ എന്ന മറുപടി അദ്ദേഹം പറഞ്ഞെന്നും അഞ്ജന ഓർത്തെടുത്തു. അപ്പോഴാണ് ഉമ്മൻ ചാണ്ടി സാറാണ് കുഞ്ഞിനോട് ഇതുവരെ കളിച്ചു കൊണ്ടിരുന്നതെന്ന് ഭർത്താവ് സ്വരൂപ് ലാലിനും മനസ്സിലാവുന്നത്.

അതോടെ പേടിയും ബഹുമാനത്തോടുകൂടിയും മെല്ലെ ഒന്നിച്ചിരുന്നൊരു ഫോട്ടോ എടുത്തോട്ടെ എന്നവർ ഉമ്മൻ ചാണ്ടിയോട് ചോദിച്ചു.പെട്ടെന്ന് വിളിച്ച് അടുത്ത് ഇരുത്തുകയും മതിയാകുംവരെ ഫോട്ടോക്ക് നിന്നു തരുകയുമായിരുന്നു അദ്ദേഹം.

ആ വലിയ മനുഷ്യൻ എത്ര എളിമയോടു കൂടിയാണ് ഞങ്ങളോട് പെരുമാറിയത്.അതാണ് ഞാൻ ഉമ്മൻ ചാണ്ടി എന്ന നേതാവിൽ കണ്ട മഹത്വമെന്ന് സ്വരൂപ് ലാൽ അദ്ദേഹത്തെക്കുറിച്ച് പങ്കുവെച്ചു.

മൂന്നു മണിക്കൂറോളം കുഞ്ഞും ഉമ്മൻ ചാണ്ടിയും തമ്മിൽ കളിച്ചിരുന്നു. അതിനിടയിൽ വീഡിയോയും പകർത്തിയിരുന്നു. ആ കൊച്ചു വീഡിയോയാണ് ഇപ്പോൾ വലിയ ശ്രദ്ധ നേടിയത്.

മൂന്ന് മണിക്കുറിലെ സൗഹൃദത്തിനിടയിൽ സാർ എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിച്ചപ്പോൾ ഷൊർണ്ണുരിൽ ഒരു ഉദ്ഘാടനത്തിന് പോകുകയാണെന്നും ഞങ്ങളോട് ഒരുപാട് കാര്യങ്ങൾ തിരക്കിയിരുന്നെന്നും ഇവർ പറഞ്ഞു.

യാത്ര പറഞ്ഞ് എഴുന്നേറ്റപ്പോഴും കുഞ്ഞു ഉമ്മൻ ചാണ്ടിയുടെ കൈവിരൽ വിടാതെ പിടിച്ചിരുന്നു.അത് ഉപേക്ഷിച്ച് പോകാൻ അദ്ദേഹവും തയ്യാറായിരുന്നില്ല.അവസാനം കുഞ്ഞു കളി നിർത്തിയതിനു ശേഷമാണ് എല്ലാവരോടും യാത്ര പറഞ്ഞു അദ്ദേഹം പുറത്തിറങ്ങിയപ്പോയതെന്നും അവർ പറഞ്ഞു.

അപ്പോൾ നിരവധി പ്രവർത്തകരും പോലീസുകാരുമെല്ലാം പുറത്ത് കാത്തിരിക്കുന്നതും അവർ കണ്ടിരുന്നു. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്നുള്ള വാർത്തകൾകണ്ടപ്പോഴാണ് അതു വരെ ഫോണിൽ സൂക്ഷിച്ച ഫോട്ടോയും വീഡിയോയും അവർ സ്റ്റാറ്റസ് ആക്കിയത്.

ഇത് കണ്ട് ഇഷ്ട്ടം തോന്നിയവർ കൈമാറി കൈമാറിയാണ് ലോകത്തിൻ്റെ പല കോണിലും ഇന്ന് ചെന്നെത്തിയിരിക്കുന്നത്.ഉമ്മൻ ചാണ്ടിയുടെ ഫോട്ടോ കാണിച്ച് ആരാണിതെന്ന് ഇന്ന് കുഞ്ഞു മിടുക്കനോട് ചോദിച്ചാൽ ഉമ്മൻ ചാണ്ടി അപ്പൂപ്പനാണെന്ന് മറുപടി നൽകും. ഈ കൊച്ചുമകനെയും കൊണ്ട് ഉമ്മൻ ചാണ്ടിയെന്ന വലിയ മനുഷ്യൻ്റെ പുതുപ്പള്ളിയിലുള്ളവീട്ടിൽ പോയി കൂടുംബത്തെ കാണണമെന്ന തീരുമാനവും ഇവർ പങ്കുവെച്ചു

#OommenChandy #child's #view #friendship #trainride #OommenChandy #kozhikode

Next TV

Related Stories
വിശപ്പടക്കാൻ ഇതും ഭക്ഷണം; കടലാമകളെ പച്ചയ്ക്ക് കഴിക്കുന്ന ഒരു കൂട്ടം ജനത

May 8, 2025 08:39 PM

വിശപ്പടക്കാൻ ഇതും ഭക്ഷണം; കടലാമകളെ പച്ചയ്ക്ക് കഴിക്കുന്ന ഒരു കൂട്ടം ജനത

ഇസ്രായേൽ പലസ്‌തീൻ യുദ്ധത്തിന്റെ ഭാഗമായി മാനവിക...

Read More >>
ഓപ്പറേഷൻ സിന്ദൂർ ആക്രമണം വിശദമാക്കിയ ആ രണ്ട് വനിതകൾ ആരെല്ലാം ?

May 8, 2025 05:23 PM

ഓപ്പറേഷൻ സിന്ദൂർ ആക്രമണം വിശദമാക്കിയ ആ രണ്ട് വനിതകൾ ആരെല്ലാം ?

ഓപ്പറേഷൻ സിന്ദൂർ ആക്രമണത്തെക്കുറിച്ച് വിശദീകരിച്ച കേണൽ സോഫിയ ഖുറീഷി വ്യോമിക സിംഗ്...

Read More >>
'അസ്ഥികൾ ഇല്ലാത്ത ജീവൻ നഷ്ടപ്പെട്ട പക്ഷി'; കത്തി കുത്തിയിറക്കി കേന്ദ്രത്തിന്റെ വികസന നെകളിപ്പ്  -പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ മറുപടി

May 6, 2025 11:10 AM

'അസ്ഥികൾ ഇല്ലാത്ത ജീവൻ നഷ്ടപ്പെട്ട പക്ഷി'; കത്തി കുത്തിയിറക്കി കേന്ദ്രത്തിന്റെ വികസന നെകളിപ്പ് -പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ മറുപടി

വിഴിഞ്ഞം തുറമുഖം കമ്മീഷനിങ് വേളയിൽ ഉരസിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാലക്കാട്ട് ചുട്ട മറുപടി കൊടുത്ത്...

Read More >>
വേട്ടക്കാരൻ വേടനെ വേട്ടയാടുന്ന വനംവകുപ്പ് ; ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരുടെ ഉദ്ദേശമെന്ത്?

May 2, 2025 10:40 PM

വേട്ടക്കാരൻ വേടനെ വേട്ടയാടുന്ന വനംവകുപ്പ് ; ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരുടെ ഉദ്ദേശമെന്ത്?

റാപ്പർ വേടനെ കഞ്ചാവ് കേസിൽ വിട്ടയച്ചിട്ടും പുലിപ്പല്ലു കൈവശം വച്ചതിന് ഗുരുതരമായ വകുപ്പുകൾ ചുമത്തി അകത്താക്കി...

Read More >>
Top Stories










Entertainment News