#STARCAREHOSPITAL | സ്മൈൽ ട്രെയിൻ അംഗീകാരം നേടി സ്റ്റാർകെയർ ഹോസ്പിറ്റൽ; മുച്ചിറി, മുറിയണ്ണാക്ക് ചികിത്സ ഇനി സൗജന്യം

#STARCAREHOSPITAL | സ്മൈൽ ട്രെയിൻ അംഗീകാരം നേടി സ്റ്റാർകെയർ ഹോസ്പിറ്റൽ;  മുച്ചിറി, മുറിയണ്ണാക്ക് ചികിത്സ ഇനി സൗജന്യം
Jul 19, 2023 05:26 PM | By Vyshnavy Rajan

കോഴിക്കോട് : (www.truevisionnews.com) മുച്ചിറി, മുറിയണ്ണാക്ക് (Cleft Lip & Cleft Palate) നിവാരണത്തിനായി ലോകത്തിലെ 87 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സ്മൈൽ ട്രെയിൻ (Smile Train) എന്ന അന്താരാഷ്ട ചാരിറ്റി സംഘടനയുടെ അംഗീകാരം നേടി കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റൽ.

ഇനി മുതൽ സ്റ്റാർകെയറിലെ ഡെന്റൽ & മാക്സിലോഫേഷ്യൽ സർജറി വിഭാഗത്തിൽ മുച്ചിറി മുറിയണ്ണാക്ക് എന്നീ ബുദ്ധിമുട്ടുകളോടെ ജനിക്കുന്ന കുഞ്ഞുങ്ങൾക്കുള്ള പരിഹാരചികിത്സകളും സർജറികളും തികച്ചും സൗജന്യമായി ലഭിക്കുന്നതാണ്.

ഇന്ത്യയിൽ ജനിക്കുന്ന 700 കുഞ്ഞുങ്ങളിൽ ഒരാൾ എന്ന തോതിലാണ് മുച്ചിറി, മുറിയണ്ണാക്ക് എന്നീ ജനനവൈകല്യം കാണപ്പെടുന്നത്. ശരിയായ ചികിത്സയുടെ സഹായത്തോടെ 95% വൈകല്യവും പരിഹരിക്കാവുന്നതാണ്. ജനിച്ച ആദ്യ ആഴ്ച മുതൽ 18 വയസ്സ് വരെ ഇവർക്ക് ചികിത്സ ആവശ്യമുള്ളതാണ്.

ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഭക്ഷണം കഴിക്കുന്നതിനും ശ്വസിക്കുന്നതിനും, കേൾക്കുന്നതിനും, സംസാരിക്കുന്നതിനും ബുദ്ധിമുട്ടുകൾ ഉണ്ടാകും. ചികിത്സയുടെ പൂർണ്ണ ഗുണം ലഭിക്കണമെങ്കിൽ പല ഘട്ടങ്ങളിലായി ചെയ്യുന്ന ചികിത്സ അതത് സമയത്തു തന്നെ ലഭിക്കേണ്ടതായിട്ടുണ്ട്.

അതോടൊപ്പം ചികിത്സയെക്കുറിച്ചുള്ള അജ്ഞതയും മാതാപിതാക്കൾക്കുണ്ടാകുന്ന മാനസിക ആഘാതവും, സാമ്പത്തിക ബുദ്ധിമുട്ടുകളും ശരിയായ ചികിത്സ കൊടുക്കുന്നതിൽ നിന്ന് അവരെ അകറ്റി നിർത്തുന്നു. ചികിത്സയുടെ ആദ്യഘട്ടങ്ങൾ ജനിച്ച ആദ്യ ആഴ്ചയിൽ തന്നെ തുടങ്ങുന്നതാണ് ഏറ്റവും അഭികാമ്യം.

അതായത് വൈകുംതോറും പരിഹാരചികിത്സകളുടെ ഫലപ്രാപ്തിയും കുറഞ്ഞുവരും. വൈകല്യത്തോടെ ജനിക്കുന്ന കുഞ്ഞിനെ ആദ്യത്തെ ആഴ്ചയിൽ തന്നെ നാസോ ആൽവിയോളർ മോൾഡിങ്ങിന് വിധേയമാക്കേണ്ടതുണ്ട്. മുച്ചിറിയുടെ ആദ്യ ശസ്ത്രകിയ 3-ാ മത്തെ മാസത്തിലാണ് ചെയ്യാറ്.

ഒൻപത് മാസം പ്രായമാകുമ്പോൾ, കുട്ടി സംസാരിക്കാൻ തുടങ്ങുന്നതിന് മുമ്പായി മുറിയണ്ണാക്കിന്റെ ശസ്ത്രക്രിയ ചെയ്യേണ്ടതുണ്ട്. ശേഷം സംസാരവൈകല്യം പരിഹരിക്കാനായി സ്പീച്ച് തെറാപ്പി (Speech Therapy) യും ആവശ്യമെങ്കിൽ സ്പീച്ച് സർജറിയും ചെയ്യേണ്ടതുണ്ട്.

ചില സന്ദർഭങ്ങളിൽ മുകളിലെ താടിയെല്ലിന്റെ വളർച്ചക്കുറവും, പല്ലുകളുടെ നിരയൊപ്പിക്കലും അനുബന്ധമായി ചെയ്യേണ്ടിവരും. 9 - 11 വയസ്സിന്റെ ഇടയിലായി മോണയിലുണ്ടാകുന്ന പിളർപ്പ് ശരിയാക്കുന്നതിനായി എസ്സ്.എ.ബി.ജി (SABG) എന്ന ശസ്ത്രക്രിയ ചെയ്യുന്നു. ഇതിന് ശേഷം പല്ലിൽ കമ്പിയിടുകയും ആവശ്യമായ സാഹചര്യങ്ങളിൽ താടിയെല്ലിന്റെ വൈകല്യം മാറ്റാനുള്ള ശസ്ത്രക്രിയയും ആവശ്യമായി വന്നേക്കാം.

ഈ ചികിത്സകളും അനുബന്ധ ചിലവുകളും ആണ് സ്മൈൽ ട്രെയിൻ അംഗീകാരമുള്ള സ്റ്റാർകെയറിൽ സൗജന്യമായി ലഭ്യമാകുന്നത്. സ്മൈൽ ട്രെയിൻ എന്നാൽ ന്യൂയോർക്ക് സിറ്റി ആസ്ഥാനമായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു ചാരിറ്റി സംഘടനയാണ്.

മുച്ചിറി മുറിയണ്ണാക്ക് എന്നീ വൈകല്യങ്ങളോടെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഇതിനായി ആഗോളതലത്തിൽ 87 രാജ്യങ്ങളിൽ പ്രാദേശിക ഡോക്ടർമാരെ പരിശീലിപ്പിക്കുകയും ശസ്ത്രക്രിയ നടപടിക്രമങ്ങൾക്കായി ആശുപ്രതികൾക്ക് ധനസഹായം നൽകുകയും ചെയ്തുവരുന്നു.

കഴിഞ്ഞ 20 വർഷമായി, ഇവർ 1.5 ദശലക്ഷം കുട്ടികൾക്ക് സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതും സൗജന്യവുമായ മുച്ചിറി മുറിയണ്ണാക്ക് ചികിത്സയും പരിചരണവും നൽകിവരുന്നുണ്ട്.

കാലിക്കറ്റ് പ്രസ്സ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ സ്റ്റാർകെയർ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ഡോ. അബ്ദുള്ള ചെറയക്കാട്ട്, ഗ്രൂപ്പ് ചെയർമാൻ ഡോ. സാദിഖ് കൊടക്കാട്ട്, ഡെന്റൽ & മാക്സിലോഫേഷ്യൽ സർജറി വിഭാഗം മേധാവി ഡോ. ലൈജു അബ്ദുള്ള, സ്മൈൽ ട്രെയിൻ പ്രോജക്ട് ഡയറക്ടർ ഡോ. നിഖിൽ ഒ ഗോവിന്ദൻ, ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടർ ഡോ. ഫവാസ് എം എന്നിവർ പങ്കെടുത്തു.

മുച്ചിറി, മുറിയണ്ണാക്ക് വൈകല്യങ്ങൾക്കുള്ള ചികിത്സയെ സംബന്ധിച്ചുള്ള ഏത് സംശയങ്ങൾക്കും ബന്ധപ്പെടാവുന്ന ഹെൽപ്പ് ലൈൻ നമ്പർ 8086668323

#StarcareHospital #gets #Smile #Train #recognition #Treatment #sore #throat #sore #throat #now #free

Next TV

Related Stories
#BobyChemmanur | ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ചേര്‍ത്തല ഷോറൂം ഉദ്ഘാടനം ചെയ്തു

Sep 10, 2024 02:21 PM

#BobyChemmanur | ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ചേര്‍ത്തല ഷോറൂം ഉദ്ഘാടനം ചെയ്തു

ബംപര്‍ സമ്മാനം കിയ സെല്‍ടോസ് കാര്‍. ഡയമണ്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ട്. ഡയമണ്ട്, അണ്‍കട്ട്, പ്രഷ്യസ് ആഭരണങ്ങള്‍...

Read More >>
#Sootha | പ്രമുഖ വസ്ത്ര ബ്രാന്‍ഡായ സൂതയുടെ തിരുവനന്തപുരത്തെ ആദ്യ ഔട്ട്‌ലെറ്റ് മരപ്പാലത്ത് തുറന്നു

Aug 29, 2024 04:03 PM

#Sootha | പ്രമുഖ വസ്ത്ര ബ്രാന്‍ഡായ സൂതയുടെ തിരുവനന്തപുരത്തെ ആദ്യ ഔട്ട്‌ലെറ്റ് മരപ്പാലത്ത് തുറന്നു

2016 ല്‍ സുജാത ബിശ്വാസ്, താനിയ ബിശ്വാസ് എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച വസ്ത്ര ബ്രാന്‍ഡായ സൂതയ്ക്ക് ഇപ്പോള്‍ കേരളം ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍...

Read More >>
#WayanadLandslide | മുത്തൂറ്റ് ഫിനാന്‍സ് വയനാടിനൊപ്പം, ആഷിയാന പദ്ധതിയുടെ കീഴില്‍ 50 വീടുകള്‍ നിര്‍മിച്ചു നല്‍കും

Aug 14, 2024 03:51 PM

#WayanadLandslide | മുത്തൂറ്റ് ഫിനാന്‍സ് വയനാടിനൊപ്പം, ആഷിയാന പദ്ധതിയുടെ കീഴില്‍ 50 വീടുകള്‍ നിര്‍മിച്ചു നല്‍കും

എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കുന്ന മുത്തൂറ്റ് ആഷിയാന പദ്ധതി വര്‍ഷങ്ങളായി നിരവധി പേര്‍ക്ക് പ്രതീക്ഷയുടെ...

Read More >>
#WayanadLandslide | വയനാട് ഉരുൾപൊട്ടൽ; 100 കുടുംബങ്ങള്‍ക്ക് വീട് വെക്കാന്‍ ബോചെ സൗജന്യമായി ഭൂമി നല്‍കും

Aug 14, 2024 03:17 PM

#WayanadLandslide | വയനാട് ഉരുൾപൊട്ടൽ; 100 കുടുംബങ്ങള്‍ക്ക് വീട് വെക്കാന്‍ ബോചെ സൗജന്യമായി ഭൂമി നല്‍കും

ക്യാമ്പുകളില്‍ അവശ്യസാധനങ്ങളും എത്തിക്കുന്നുണ്ട്. ട്രസ്റ്റിന്റെ ആംബുലന്‍സുകളും...

Read More >>
#ktga | ഓണാഘോഷം പൂർണ്ണമായും ഒഴിവാക്കിയാൽ സാമ്പത്തിക ദുരന്തമാകുമെന്ന് -ടി എസ് പട്ടാഭിരാമൻ

Aug 14, 2024 11:40 AM

#ktga | ഓണാഘോഷം പൂർണ്ണമായും ഒഴിവാക്കിയാൽ സാമ്പത്തിക ദുരന്തമാകുമെന്ന് -ടി എസ് പട്ടാഭിരാമൻ

കേരള ടെക്സ്റ്റൈൽസ് ഗാർമെൻ്റസ് അസോസിയേഷൻ ജില്ലാ സമ്മേളനം കാലിക്കറ്റ്‌ ട്രേഡ് സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

Read More >>
Top Stories