തിരുവനന്തപുരം : (www.truevisionnews.com) ഉമ്മൻ ചാണ്ടിയുടെ വിയോഗം കേരള രാഷ്ട്രീയത്തിൽ നികത്താനാകാത്ത ഒരു വിടവ് സൃഷ്‌ടിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരോടും സൗഹൃദത്തോടുകൂടി സൗഹൃദം നിലനിർത്തി മുമ്പോട്ട് പോയ രാഷ്ട്രീയ നേതാക്കളിൽ പ്രമുഖ സ്ഥാനത്താണ് അദ്ദേഹം.
പ്രായോഗിക രാഷ്‌ടീയത്തെ കോൺഗ്രസ് രാഷ്‌ടീയത്തിന്റെ ചട്ടക്കൂടിന്റെ അകത്തുനിന്നുകൊണ്ട് കൈകാര്യം ചെയ്യാൻ സാധിച്ച വ്യക്തിത്വം ആയിരുന്നു ഉമ്മൻചാണ്ടി.അദ്ദേഹത്തിന്റെ വിയോഗം കേരള രാഷ്ട്രീയത്തിന് വലിയ വിടവാണ് സൃഷ്‌ടിച്ചതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
#OommenChandy #OommenChandy #demise #create #irreparable #void #Kerala #politics #MVGovindan
