#cyberfraud |സൈബർ തട്ടിപ്പിനും നിർമിത ബുദ്ധി ; ആദ്യ എഐ തട്ടിപ്പ് ഇര കോഴിക്കോട്ട് !

#cyberfraud |സൈബർ തട്ടിപ്പിനും നിർമിത ബുദ്ധി ; ആദ്യ എഐ തട്ടിപ്പ് ഇര കോഴിക്കോട്ട് !
Jul 16, 2023 07:38 AM | By Nourin Minara KM

കോഴിക്കോട്‌: (www.truevisionnews.com)കണ്ണുകളെ പോലും വിശ്വസിക്കാനാകാത്ത കാലം ! നിങ്ങളുടെ സുഹൃത്ത്‌ വാട്‌സാപ്പ്‌ കോളിൽവന്ന്‌ സാമ്പത്തിക സഹായം ചോദിച്ചാൽ പോലും കുരുതിയിരിക്കുക. അവർ നിങ്ങളുടെ സുഹൃത്താകണം എന്നില്ല. സൈബർ തട്ടിപ്പിനും നിർമിത ബുദ്ധി ഉപയോഗിക്കാൻ തുടങ്ങി. ആദ്യ എഐ തട്ടിപ്പ് ഇര കോഴിക്കോട്ട് !.


നിർമിത ബുദ്ധിയിലൂടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌) സുഹൃത്തിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്ന തട്ടിപ്പ്‌ സംഘം പണി തുടങ്ങി. കഴിഞ്ഞ ദിവസം കോഴിക്കോട്‌ കോൾ ഇന്ത്യ ലിമിറ്റഡിൽ നിന്നും വിരമിച്ച പാലാഴി സ്വദേശിയാണ്‌ ഹൈടെക്‌ തട്ടിപ്പിന്‌ ഇരയായത്‌.

40,000 രൂപയാണ്‌ നഷ്ടമായത്‌. ഈ രീതിയിൽ രാജ്യത്ത്‌ നടക്കുന്ന ആദ്യ തട്ടിപ്പാണ്‌ ഇതെന്നാണ്‌ സൈബർ പൊലീസ്‌ നൽകുന്ന സൂചന. പരിചിതമല്ലാത്ത നമ്പറിൽനിന്നും നിരവധി തവണ ഇദ്ദേഹത്തിന് ഫോൺകോൾ വന്നു. ഫോൺ എടുക്കാത്തതിനാൽ വാട്സാപ്പ്‌ സന്ദേശം വന്നു. പണ്ട്‌ ഒപ്പം ജോലിചെയ്‌തിരുന്ന ആന്ധ്ര സ്വദേശിയായ സുഹൃത്താണെന്നാണ്‌ പറഞ്ഞത്‌.


മെസേജ്‌ വായിക്കുന്നതിനിടയിൽ അതേ നമ്പറിൽ വാട്‌സാപ്പ്‌ കോൾ വന്നു. സുഖവിവരം അന്വേഷിച്ച്‌ സുഹൃത്താണെന്ന പ്രതീതിയുണ്ടാക്കി സാമ്പത്തിക സഹായം ചോദിച്ചു. ശസ്‌ത്രക്രിയ കഴിഞ്ഞ്‌ മുംബൈയിൽ ആശുപത്രിയിലുള്ള സുഹൃത്തിന്‌ അത്യാവശ്യമായി 40,000 രൂപ വേണമെന്നായിരുന്നു അഭ്യർഥന.

താനിപ്പോൾ ദുബായിലാണെന്നും അടുത്ത വിമാനത്തിൽ മുംബൈയിലേക്ക്‌ പോകുമെന്നും ആശുപത്രിയിലുള്ള തന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക്‌ പണം കൈമാറാനും ആവശ്യപ്പെട്ടു. പാലാഴി സ്വദേശിയുടെ സംശയം തീർക്കാൻ വീഡിയോ സന്ദേശം അയച്ചു. ഇതോടെ 40,000 രൂപ അയച്ചു. വീണ്ടും 35,000 രൂപകൂടി ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നി ആന്ധ്ര സ്വദേശിയായ സുഹൃത്തിനെ ഫോണിൽ ബന്ധപ്പെട്ടു.

അപ്പോഴാണ്‌ തട്ടിപ്പാണെന്ന്‌ മനസ്സിലായത്‌. പരാതിയിൽ സൈബർ പൊലീസ്‌ അന്വേഷണം തുടങ്ങി. ഡീപ്‌ ഫെയ്‌ക്‌ ടെക്‌നോളജി ഉപയോഗിച്ചാകാം തട്ടിപ്പ്‌ നടത്തിയതെന്നാണ്‌ സൈബർ പൊലീസ്‌ പറയുന്നത്‌. വാട്‌സാപ്പിലും ഇൻസ്‌റ്റഗ്രാമിലുള്ള അക്കൗണ്ടുകൾ നിരീക്ഷിച്ചശേഷമാകാം ആസൂത്രണം ചെയ്‌തത്‌.


കൃത്രിമ ബുദ്ധിയും ഉപയോഗിച്ച്‌ ഒരാളുടെ തനിപ്പകർപ്പ്‌ വീഡിയോകൾ നിർമിക്കാവുന്ന സാങ്കേതിക വിദ്യ നിലവിലുണ്ട്‌. ശബ്ദം പകർത്തുന്ന മൊബൈൽ ആപ്പുകൾ നേരത്തെയുണ്ട്‌. അതാണ്‌ തട്ടിപ്പിനുപയോഗിച്ചത്‌. ഇതിനുമുമ്പ്‌ ഇത്തരം പരാതി എവിടെയും രജിസ്‌റ്റർചെയ്യപ്പെട്ടിട്ടില്ല. പണം കൈമാറിയ ബാങ്ക്‌ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ്‌ അന്വേഷണം.

വാട്‌സാപ്പിനോട്‌ വിവരം ആവശ്യപ്പെട്ടിട്ടുണ്ട്‌. വീഡിയോ വീണ്ടെടുക്കാനാവാത്തത്‌ അന്വേഷണത്തിൽ വെല്ലുവിളിയാണ്‌. ഇത്തരം തട്ടിപ്പിൽ ജനം ജാഗ്രതപാലിക്കണമെന്ന്‌ സൈബർ പൊലീസ്‌ മുന്നറിയിപ്പ്‌ നൽകുന്നു.

#Artificialintelligence for #cyberfraud; #Kozhikode is the #firstvictim of #AIfraud!

Next TV

Related Stories
വിശപ്പടക്കാൻ ഇതും ഭക്ഷണം; കടലാമകളെ പച്ചയ്ക്ക് കഴിക്കുന്ന ഒരു കൂട്ടം ജനത

May 8, 2025 08:39 PM

വിശപ്പടക്കാൻ ഇതും ഭക്ഷണം; കടലാമകളെ പച്ചയ്ക്ക് കഴിക്കുന്ന ഒരു കൂട്ടം ജനത

ഇസ്രായേൽ പലസ്‌തീൻ യുദ്ധത്തിന്റെ ഭാഗമായി മാനവിക...

Read More >>
ഓപ്പറേഷൻ സിന്ദൂർ ആക്രമണം വിശദമാക്കിയ ആ രണ്ട് വനിതകൾ ആരെല്ലാം ?

May 8, 2025 05:23 PM

ഓപ്പറേഷൻ സിന്ദൂർ ആക്രമണം വിശദമാക്കിയ ആ രണ്ട് വനിതകൾ ആരെല്ലാം ?

ഓപ്പറേഷൻ സിന്ദൂർ ആക്രമണത്തെക്കുറിച്ച് വിശദീകരിച്ച കേണൽ സോഫിയ ഖുറീഷി വ്യോമിക സിംഗ്...

Read More >>
'അസ്ഥികൾ ഇല്ലാത്ത ജീവൻ നഷ്ടപ്പെട്ട പക്ഷി'; കത്തി കുത്തിയിറക്കി കേന്ദ്രത്തിന്റെ വികസന നെകളിപ്പ്  -പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ മറുപടി

May 6, 2025 11:10 AM

'അസ്ഥികൾ ഇല്ലാത്ത ജീവൻ നഷ്ടപ്പെട്ട പക്ഷി'; കത്തി കുത്തിയിറക്കി കേന്ദ്രത്തിന്റെ വികസന നെകളിപ്പ് -പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ മറുപടി

വിഴിഞ്ഞം തുറമുഖം കമ്മീഷനിങ് വേളയിൽ ഉരസിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാലക്കാട്ട് ചുട്ട മറുപടി കൊടുത്ത്...

Read More >>
വേട്ടക്കാരൻ വേടനെ വേട്ടയാടുന്ന വനംവകുപ്പ് ; ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരുടെ ഉദ്ദേശമെന്ത്?

May 2, 2025 10:40 PM

വേട്ടക്കാരൻ വേടനെ വേട്ടയാടുന്ന വനംവകുപ്പ് ; ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരുടെ ഉദ്ദേശമെന്ത്?

റാപ്പർ വേടനെ കഞ്ചാവ് കേസിൽ വിട്ടയച്ചിട്ടും പുലിപ്പല്ലു കൈവശം വച്ചതിന് ഗുരുതരമായ വകുപ്പുകൾ ചുമത്തി അകത്താക്കി...

Read More >>
Top Stories