തലമുടി സംരക്ഷണത്തിന് ഇവ ശ്രദ്ധിച്ചാല്‍ മതിയാവും

തലമുടി സംരക്ഷണത്തിന് ഇവ ശ്രദ്ധിച്ചാല്‍ മതിയാവും
Nov 26, 2021 07:58 AM | By Divya Surendran

തലമുടി കൊഴിച്ചിലും (hair fall) താരനും (dandruff) ആണ് ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങള്‍. അതുകൊണ്ടുതന്നെ ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ പല വഴികളും പരീക്ഷിക്കുന്നവരുണ്ട്. പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. എന്നാല്‍ നിത്യജീവതത്തിൽ നാം ചെയ്യേണ്ട ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍, തലമുടി കൊഴിച്ചിലിനെ അകറ്റാം. തലമുടിയുടെ സംരക്ഷണത്തിനായി (hair care) ശ്രദ്ധിക്കേണ്ട ചില എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്... കുളിച്ച് കഴിഞ്ഞയുടന്‍ നനഞ്ഞിരിക്കുന്ന തലമുടി ചീവുന്ന ശീലം പലര്‍ക്കുമുണ്ട്. എന്നാല്‍ ഇത് തലമുടിക്ക് അത്ര നല്ലതല്ല. അതിനാല്‍ നനഞ്ഞ തലമുടിയെ ഉണങ്ങാന്‍ അനുവദിക്കുക എന്ന ശീലം പിന്തുടരേണ്ടതാണ്. മുടിയിഴകള്‍ എല്ലായ്പ്പോഴും ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ച് ഉണക്കുന്ന ശീലവും ഉപേക്ഷിക്കുക. ദിവസവും പത്ത് മിനിറ്റില്‍ കൂടുതൽ തലമുടി ചീവാതിരിക്കാനും ശ്രദ്ധിക്കണം.

രണ്ട്... കൃത്യമായ ഇടവേളയില്‍ തലമുടി വെട്ടാന്‍ പലരും മറക്കാറുണ്ട്. മൂന്നുമാസം കൂടുമ്പോൾ മുടി വെട്ടുന്നത് ശീലമാക്കണം. ഇത് മുടിയുടെ അറ്റം വിണ്ടുകീറുന്നതു തടയുകയും ഇതുവഴി തലമുടി വളരാനും സഹായകമാകും.

മൂന്ന്... ദിവസവും ഷാംപൂ ഉപയോഗിച്ച് തലമുടി കഴുകുന്ന ശീലം പലര്‍ക്കുമുണ്ട്. ഷാംപൂവിന്‍റെ അമിത ഉപയോഗം തലമുടിക്ക് ദോഷം ചെയ്യും. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മാത്രം ഷാംപൂ ഉപയോഗിക്കാം. തലമുടിയുടെ സ്വഭാവം അനുസരിച്ചുള്ള ഷാംപൂ തെരഞ്ഞെടുക്കുകയും വേണം. ഷാംപൂ ചെയ്തു കഴിഞ്ഞാൽ കണ്ടീഷണർ ഉപയോഗിക്കാനും മറക്കരുത്.

നാല്... തലമുടിയില്‍ പുതിയ ഉത്പന്നങ്ങൾ പരീക്ഷിക്കുന്നതിന് മുമ്പ് അലർജി ടെസ്റ്റ് പലരും നടത്താറില്ല. അലർജിയുണ്ടാക്കുന്ന ഉത്പന്നങ്ങൾ ഉപയോഗിക്കാതിരിക്കുക എന്നതാണ് ചർമ്മത്തെയും തലമുടിയെയും സംരക്ഷിക്കാന്‍ ചെയ്യേണ്ട പ്രധാന കാര്യം.

അഞ്ച്... തലമുടിയില്‍ എണ്ണ ഉപയോഗിക്കാത്തവരാണ് പലരും. എന്നാല്‍ തലമുടിയിൽ എണ്ണ തേയ്ക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. അതിനാല്‍ ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും ഹോട്ട് ഓയില്‍ മസാജ് ചെയ്യാം.

ആറ്... പ്രകൃതിദത്തമായ ഹെയര്‍ മാസ്കുകള്‍ തയാറാക്കുന്നതിനു മുമ്പും തലമുടിയുടെ സ്വഭാവത്തെക്കുറിച്ച് ഒരു ധാരണയുണ്ടാകണം. ചിലപ്പോൾ തിരഞ്ഞെടുക്കുന്ന വസ്തുക്കൾ നിങ്ങളുടെ മുടിയുടെ സ്വഭാവത്തിന് തീരെ യോജിക്കാത്തവയായിരിക്കും. അത്തരം പരീക്ഷണങ്ങൾ മുടിയുടെ ആരോഗ്യത്തെ ബാധിക്കാം.

These can be taken care of for hair care

Next TV

Related Stories
അർശസിന് ആയുർവേദ ചികിത്സയുമായി വൈദ്യർ മരക്കാർ മക്കിയാട്

Jan 26, 2022 03:02 PM

അർശസിന് ആയുർവേദ ചികിത്സയുമായി വൈദ്യർ മരക്കാർ മക്കിയാട്

അർശസിന് ആയുർവേദ ചികിത്സയുമായി വൈദ്യർ മരക്കാർ...

Read More >>
പിത്താശയക്കല്ലുകള്‍ മാറ്റാം ആയുർവേദ ചികിത്സയുമായി വർഷങ്ങളുടെ ചികിത്സാപരമ്പര്യമുള്ള വൈദ്യർ മരക്കാർ മക്കിയാട്

Jan 25, 2022 03:02 PM

പിത്താശയക്കല്ലുകള്‍ മാറ്റാം ആയുർവേദ ചികിത്സയുമായി വർഷങ്ങളുടെ ചികിത്സാപരമ്പര്യമുള്ള വൈദ്യർ മരക്കാർ മക്കിയാട്

പിത്താശയക്കല്ലുകള്‍ക്ക് ഫലപ്രദമായ ആയുർവേദ ചികിത്സയുമായി വർഷങ്ങളുടെ ചികിത്സാപരമ്പര്യമുള്ള വൈദ്യർ മരക്കാർ മക്കിയാട്...

Read More >>
 മൂത്രത്തില്‍ കല്ല്; ആയുർവേദ ചികിത്സയുമായി വൈദ്യർ മരക്കാർ മക്കിയാട്

Jan 24, 2022 05:26 PM

മൂത്രത്തില്‍ കല്ല്; ആയുർവേദ ചികിത്സയുമായി വൈദ്യർ മരക്കാർ മക്കിയാട്

മൂത്രത്തില്‍ കല്ലിന് ആയുർവേദ ചികിത്സയുമായി വൈദ്യർ മരക്കാർ...

Read More >>
സ്കിൻ സോറിയാസിസ്; ശാശ്വത പരിഹാരവും ആയുർവേദ ചികിത്സയുമായി വൈദ്യർ മരക്കാർ മക്കിയാട്

Jan 23, 2022 05:29 PM

സ്കിൻ സോറിയാസിസ്; ശാശ്വത പരിഹാരവും ആയുർവേദ ചികിത്സയുമായി വൈദ്യർ മരക്കാർ മക്കിയാട്

ദീർഘ കാലം നീണ്ടുനിൽക്കുന്ന ഒരു ഓട്ടോഇമ്മ്യൂൺ ത്വക്ക് രോഗമാണ് സോറിയാസിസ്.ശാശ്വത പരിഹാരവും ആയുർവേദ ചികിത്സയുമായി വൈദ്യർ മരക്കാർ മക്കിയാട്...

Read More >>
തണുപ്പിനെ ഭയക്കേണ്ട; ആസ്മ രോഗത്തിന് ആയുർവേദ ചികിത്സയുമായി വൈദ്യർ മരക്കാർ മക്കിയാട്

Jan 22, 2022 03:34 PM

തണുപ്പിനെ ഭയക്കേണ്ട; ആസ്മ രോഗത്തിന് ആയുർവേദ ചികിത്സയുമായി വൈദ്യർ മരക്കാർ മക്കിയാട്

പൊടിയേയും തണുപ്പിനെയും ഇനി ഭയക്കേണ്ട. ആസ്മ രോഗത്തിന് ഫലപ്രദമായ ആയുർവേദ ചികിത്സയുമായി വർഷങ്ങളുടെ ചികിത്സാപരമ്പര്യമുള്ള വൈദ്യർ മരക്കാർ മക്കിയാട്...

Read More >>
വൃക്കരോഗങ്ങള്‍ക്ക്  ആയുർവേദത്തിൽ ശാശ്വത പരിഹാരവുമായി  വൈദ്യർ മരക്കാർ മക്കിയാട്

Jan 21, 2022 03:35 PM

വൃക്കരോഗങ്ങള്‍ക്ക് ആയുർവേദത്തിൽ ശാശ്വത പരിഹാരവുമായി വൈദ്യർ മരക്കാർ മക്കിയാട്

വൃക്കരോഗങ്ങള്‍ക്ക് ആയുർവേദത്തിൽ ശാശ്വത പരിഹാരവുമായി വൈദ്യർ മരക്കാർ...

Read More >>
Top Stories