ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകം; പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹി പിടിയില്‍

ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകം; പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹി പിടിയില്‍
Nov 23, 2021 11:42 PM | By Vyshnavy Rajan

പാലക്കാട്‌ : പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളായ പോപ്പുലര്‍  ഭാരവാഹിയാണ് പിടിയിലായത്.

കേസില്‍ രണ്ടാമത്തെ അറസ്റ്റാണിത്. അന്വേഷണം പുരോഗമിക്കുന്ന ഘട്ടമായതിനാല്‍ പിടിയിലായ പ്രതികളുടെ പേരുകള്‍ പുറത്തുവിടാന്‍ കഴിയില്ലെന്ന് പൊലീസ് അറിയിച്ചു.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായും പൊലീസ് പറഞ്ഞു. സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ആദ്യം അറസ്റ്റിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി പൊലീസ് സമർപ്പിച്ച അപേക്ഷ കോടതി നാളെ പരിഗണിക്കും.


പാലക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക. ഇന്നലെയാണ് തെളിവെടുപ്പിനുശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിരുന്നു.

കൃത്യം നടക്കുമ്പോൾ വാഹനം ഓടിച്ചിരുന്ന വ്യക്തിയാണ് റിമാൻഡിലായ പ്രതി. ഇക്കഴിഞ്ഞ 15ാം തിയതി തിങ്കളാഴ്ചയാണ് സഞ്ജിത്തിന്‍റെ കൊലപാതകം നടന്നത്. ഭാര്യയുമായി ബൈക്കിൽ വരുമ്പോള്‍ തടഞ്ഞ് നിർത്തി വെട്ടിവീഴ്ത്തുകയായിരുന്നു.

സഞ്ജിത്തിനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധം മൂലമെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പൊലീസ് നിരവധി എസ്‍ഡിപിഐ പ്രവർത്തകരുടെ മൊഴിയെടുക്കുകയും ഫോൺ രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു. മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികളുമായി ബന്ധമുണ്ടെന്ന് കരുതുന്നവരിലേക്ക് അന്വേഷണ സംഘമെത്തിയത്.

Murder of RSS worker; Popular Front office bearer arrested

Next TV

Related Stories
കോണ്‍ഗ്രസ്‌ പാർട്ടിയിൽ നിന്ന് പുറത്തക്കിയതിൽ പ്രതികരണവുമായി മമ്പറം ദിവാകരൻ

Nov 29, 2021 04:42 PM

കോണ്‍ഗ്രസ്‌ പാർട്ടിയിൽ നിന്ന് പുറത്തക്കിയതിൽ പ്രതികരണവുമായി മമ്പറം ദിവാകരൻ

പാർട്ടിയിൽ നിന്ന് പുറത്തക്കിയതിൽ പ്രതികരണവുമായി മമ്പറം ദിവാകരൻ. ഇന്ദിരാഗാന്ധിയെ അംഗീകരിക്കാത്തവർ പാർട്ടി പിടിച്ചെടുക്കുകയാണ്. കെ സുധാകരൻ പക്വത...

Read More >>
ആലപ്പുഴയില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ കാര്‍ അടിച്ചുതകര്‍ത്തു

Nov 29, 2021 01:33 PM

ആലപ്പുഴയില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ കാര്‍ അടിച്ചുതകര്‍ത്തു

ആലപ്പുഴ രാമങ്കരിയില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ കാര്‍ അടിച്ചുതകര്‍ത്തു. വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കും കത്തിച്ചു. രാമങ്കരി...

Read More >>
രാജ്യസഭ ഉപതെരഞ്ഞെടുപ്പ് ഇന്ന്

Nov 29, 2021 07:39 AM

രാജ്യസഭ ഉപതെരഞ്ഞെടുപ്പ് ഇന്ന്

കേരളത്തിൽ ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്കുള്ള തെരെഞ്ഞെടുപ്പ് ഇന്ന്...

Read More >>
 പത്തനംതിട്ട സിപിഐഎമ്മില്‍ കുലംകുത്തികളുണ്ട്- സിപിഐഎം ജില്ലാ സെക്രട്ടറി

Nov 28, 2021 06:56 PM

പത്തനംതിട്ട സിപിഐഎമ്മില്‍ കുലംകുത്തികളുണ്ട്- സിപിഐഎം ജില്ലാ സെക്രട്ടറി

പത്തനംതിട്ട സിപിഐഎമ്മില്‍ കുലംകുത്തികളുണ്ടെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി. കുലംകുത്തികള്‍ അടുത്ത സമ്മേളനം...

Read More >>
പീഡന പരാതി നൽകിയ വനിത പ്രവർത്തകയ്ക്കെതിരേ സിപിഎം നടപടി

Nov 28, 2021 06:13 PM

പീഡന പരാതി നൽകിയ വനിത പ്രവർത്തകയ്ക്കെതിരേ സിപിഎം നടപടി

തിരുവല്ലയിലെ പീഡന കേസിൽ പാർട്ടി നേതാവിനെതിരേ പരാതി നൽകിയ വനിത പ്രവർത്തകയ്ക്കെതിരേ സിപിഎം...

Read More >>
മമ്പറത്തിനെ പുറത്താക്കി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പിടിക്കാൻ സുധാകരന്റെ നീക്കം

Nov 28, 2021 04:55 PM

മമ്പറത്തിനെ പുറത്താക്കി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പിടിക്കാൻ സുധാകരന്റെ നീക്കം

കോൺഗ്രസ് പ്രസ്ഥാനത്തിന് അഭിമാനമാകുന്ന തരത്തിൽ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി കെട്ടിപടുത്തുയർത്തിയതിൽ നിർണ്ണായ പങ്കുവഹിച്ച നേതാവാണ് മമ്പറം...

Read More >>
Top Stories