പാലക്കാട്: വടക്കഞ്ചേരി ആയക്കാട്ടെ എ.ഐ ക്യാമറ ഇടിച്ച് തകർത്ത സംഭവത്തിൽ വാഹന ഉടമയെ തേടി പൊലീസ്. ഇടിച്ച വാഹനത്തിന്റെ ഗ്ലാസ്സിലെ അവശിഷ്ടങ്ങൾ ചേർത്തുവച്ചപ്പോൾ കിട്ടിയ പേര് കേന്ദ്രീകരിച്ച് അന്വേഷണം.
വാഹനം ശ്രദ്ധയിൽ പെടുന്നവർ വിവരം അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് വടക്കഞ്ചേരിയിലെ ആയക്കാട് സ്ഥാപിച്ച എഐ ക്യാമറ വാഹനം ഇടിച്ച് തകർന്നത്.
ഇടിച്ച വാഹനം നിർത്താതെ പോയെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഇടിച്ച വാഹനത്തിന്റെ ഗ്ലാസ്സിലെ അവശിഷ്ടങ്ങൾ ചേർത്തുവച്ചപ്പോൾ കിട്ടിയ പേര് കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം.സിദ്ധാർഥ് എന്നാണ് വാഹനത്തിൽ എഴുതിയത്.
ഈ വാഹനത്തേക്കുറിച്ച് അറിയാവുന്നവർ വിവരം അറിയിക്കണമെന്ന് വടക്കഞ്ചേരി പൊലീസ് അറിയിച്ചു. മനപ്പൂർവ്വം ക്യാമറ നശിപ്പിക്കാൻ വാഹനം ഇടിച്ചതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.ക്യാമറ തൂൺ ഇടിച്ചിട്ടത് വലിയ വാഹണമെന്നാണ് ദൃക്‌സാക്ഷികൾ നൽകിയ വിവരം.
Police are looking for the owner of the vehicle in the incident of smashing AI camera in Vadakancherry Ayakkate.