ഈരാറ്റുപേട്ട: തലപ്പലം അമ്പാറയിൽ ഒപ്പം താമസിക്കുന്ന സ്ത്രീയെ മദ്യപിച്ചുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് അടിച്ചുകൊന്നത് പാര ഉപയോഗിച്ച് . അടിയേറ്റ് രക്തം വാർന്നാണ് മരണം സംഭവിച്ചത് .

48 വയസുകാരിയായ ഭാർഗവിയെയാണ് ഒപ്പം താമസിച്ചിരുന്ന കൊച്ചുപുരക്കൽ ബിജുമോൻ കൊലപ്പെടുത്തിയത്. സംഭവശേഷം ഈരാറ്റുപേട്ട സ്റ്റേഷനിലെത്തി കീഴടങ്ങിയ ബിജുമോനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് പുലർച്ചയാണ് സംഭവം. രണ്ട് വർഷമായി ഇരുവരും ബിജുവിന്റെ വീട്ടിൽ ഒരുമിച്ചാണ് താമസിക്കുന്നത്. ഇന്നലെ രാത്രി ഇരുവരും ചേർന്ന് മദ്യപിച്ചിരുന്നു.
ഇരുവരും നിയമപരമായി വിവാഹിതരല്ലെന്നാണ് അറിയുന്നത്. ബിജുവിന്റെ അമ്മ ഇവർക്കൊപ്പമാണ് താമസിച്ചിരുന്നതെങ്കിലും ഇന്നലെ ബന്ധുവീട്ടിലായിരുന്നു. ഈരാറ്റുപേട്ട പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
Kottayam, the young man beat the woman living with him to death with a spade