കോഴിക്കോട്: (www.truevisionnews.com)കോഴിക്കോട് അരയിടത്തുപാലത്ത് ബസിന് മുന്നിലൂടെ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ അപകടം. ബസ് ഇറങ്ങി മുന്നിലൂടെ റോഡ് മുറിച്ചു കടക്കുകയും ബസ് മുന്നോട്ട് എടുത്തപ്പോൾ വയോധിക വീഴുകയും കാലിലൂടെ ബസ് കയറിയിറങ്ങുകയുമായിരുന്നു.

ഇന്നലെ രാവിലെയാണ് അപകടം നടന്നത്. വയോധികയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രണ്ടു കാലുകളും മുറിച്ചു മാറ്റേണ്ട അവസ്ഥയിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Accident while trying to cross the road in front of Kozhikode bus