കുന്നംകുളത്ത് വികലാംഗനായ ലോട്ടറി വില്പനക്കാരന് ക്രൂരമർദ്ദനം; കേസെടുത്ത് പൊലീസ്

കുന്നംകുളത്ത് വികലാംഗനായ ലോട്ടറി വില്പനക്കാരന് ക്രൂരമർദ്ദനം; കേസെടുത്ത് പൊലീസ്
Jun 8, 2023 01:46 PM | By Vyshnavy Rajan

കുന്നംകുളം : (www.truevisionnews.com) കുന്നംകുളത്ത് വികലാംഗനായ ലോട്ടറി വില്പനക്കാരന് ക്രൂരമർദ്ദനം. സോഡാ കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു. ലോട്ടറി വില്പനക്കാരനായ തമിഴ്നാട് തഞ്ചാവൂർ സ്വദേശി 58 വയസ്സുള്ള രവിക്കാണ് മർദ്ദനമേറ്റത്.

മദ്യപിച്ചെത്തിയ ചിറ്റഞ്ഞൂർ സ്വദേശി അജു ചാട്ടുകുളം ബാലച്ചൻ ഹോട്ടലിനു മുൻപിലിരിക്കുകയായിരുന്ന രവിയെ മർദ്ദിക്കുകയായിരുന്നു വെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ഹോട്ടലിനുള്ളിൽ വെച്ചും ക്രൂരമായി മർദ്ദനമേറ്റ രവിയുടെ തലക്ക് ഹോട്ടലിലുണ്ടായിരുന്ന സോഡാകുപ്പിയെടുത്ത് അടിക്കുകയായിരുന്നെന്ന് പറയുന്നു. പ്രകോപിതനായ അക്രമി ചായക്കടയുടെ മുൻവശത്തെ ഗ്ലാസ് അലമാരയും തല്ലി തകർത്തു.

സോഡാ കുപ്പി കൊണ്ടുള്ള അടിയിൽ തലക്ക് പരിക്കേറ്റ രവിയെ നാട്ടുകാർ ചേർന്ന് കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുടർന്ന് കുന്നംകുളം പോലീസിൽ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കുന്നംകുളം അഡീഷണൽ എസ്ഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

A disabled lottery seller was brutally beaten up in Kunnamkulam; Police registered a case

Next TV

Related Stories
 നിയന്ത്രണം വിട്ട കാർ ഇടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം

May 9, 2025 09:52 AM

നിയന്ത്രണം വിട്ട കാർ ഇടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം

തൃശൂര്‍ കൊരട്ടിയിൽ സൈക്കിൾ യാത്രികൻ കാറിടിച്ച്...

Read More >>
പനി ബാധിച്ച് 19 -കാരന് ദാരുണാന്ത്യം

May 8, 2025 07:31 PM

പനി ബാധിച്ച് 19 -കാരന് ദാരുണാന്ത്യം

തൃശൂർ പെരിഞ്ഞനത്ത് പനി ബാധിച്ച് 19വയസ്സുകാരന്...

Read More >>
കെ.എസ്.ആർ.ടി.സി ഡ്രൈവറെയും യാത്രക്കാരെയും ആക്രമിച്ച കേസ്;  മൂന്നുപേർ അറസ്റ്റിൽ

May 7, 2025 02:47 PM

കെ.എസ്.ആർ.ടി.സി ഡ്രൈവറെയും യാത്രക്കാരെയും ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

തൃശ്ശൂരിൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​ ഡ്രൈ​വ​റെ​യും യാ​ത്ര​ക്കാ​രെ​യും ആ​ക്ര​മി​ച്ചു...

Read More >>
Top Stories