താനെ: (truevisionnews.com) മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ 10 വയസുകാരി ട്രക്ക് കയറി മരിച്ചു.രോലി രാം ലവ്കുശ് മിശ്ര എന്ന 10 വയസുകാരിയാണ് മരിച്ചത്. താനെയിലെ ശിൽഫാറ്റ മേഖലയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത് .

പെൺകുട്ടി റോഡ് മുറിച്ചു കടക്കവെ അതിവേഗതയിൽ വന്ന ട്രക്ക് ഇടിച്ചു വീഴ്ത്തി ദേഹത്തുകൂടെ കയറി ഇറങ്ങുയായായിരുന്നു.
സംഭവസ്ഥലത്തു വെച്ച് തന്നെ പെൺകുട്ടി മരിച്ചെന്ന് പൊലീസ് പറഞ്ഞു. പിന്നീട് പ്രതിയായ ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചിരിക്കുകയാണെന്നും കുടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.",
A 10-year-old girl died after being hit by a truck, the truck driver was arrested