കുന്നംകുളം : മദ്യപിച്ച് ലക്കുകെട്ട് ട്രെയിലർ ഓടിച്ച ഇതര സംസ്ഥാന തൊഴിലാളിയായ ഡ്രൈവറെ കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു.

മഹാരാഷ്ട്ര സ്വദേശി 45 വയസ്സുള്ള ഷാജി പാവാറിനെയാണ് കുന്നംകുളം അഡീഷണൽ എസ്ഐ പോളിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.
കുന്നംകുളം തൃശ്ശൂർ റോഡിലെ ഫുഡ് മാജിക് റസ്റ്റോറന്റിന് സമീപത്തായിരുന്നു സംഭവം. കുന്നംകുളം ഭാഗത്ത് നിന്നും തൃശൂർ ഭാഗത്തേക്ക് ഹിറ്റാച്ചിയുമായി പോവുകയായിരുന്ന ലോറിയിലെ ഡ്രൈവറായ ഇതര സംസ്ഥാന തൊഴിലാളി മദ്യപിച്ചതിനെത്തുടർന്ന് അപകടകരമായ രീതിയിൽ ട്രെയിലർ ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട തൃശ്ശൂർ സ്വദേശി റൈജോ, രാഹുൽ കാണിപ്പയ്യൂർ കൗൺസിലർ ബിനു പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ വാഹനം തടഞ്ഞുനിർത്തി പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് പോലീസ് സ്ഥലത്തെത്തി ഡ്രൈവറായി കസ്റ്റഡിയിലെടുത്ത് പിഴ ചുമത്തി. സിവിൽ പോലീസ് ഓഫീസർ സന്ദീപ്,ഇക്ബാൽ എന്നിവരും സംഭവസ്ഥലത്ത് എത്തിയിരുന്നു
Non-state laborer arrested for driving trailer while drunk and unconscious