തമിഴ്‌നാട്: മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ ആരോഗ്യവാനെന്ന് തമിഴ്‌നാട് വനംവകുപ്പ്. അരിക്കൊമ്പൻ തീറ്റയെടുക്കുന്നതിന്റെ ദൃശ്യങ്ങൾ. അരിക്കൊമ്പന്റെ നീക്കങ്ങൾ നിരീക്ഷിക്കുകയാണെന്ന് തമിഴ്‌നാട് വനം വകുപ്പ് അറിയിച്ചു. തമിഴ്‌നാട് വനം പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹുവാണ് ട്വിറ്ററിലൂടെ വിഡിയോ പങ്കുവച്ചത്.

മണിമുത്താർ ഡാം സൈറ്റിനോട് ചേർന്നുള്ള പ്രദേശത്താണ് നിലവിൽ അരിക്കൊമ്പനുള്ളത്. ആനയെ നിരീക്ഷിക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ദൃശ്യങ്ങൾ പകർത്തിയത്. തുമ്പിക്കൈയ്ക്ക് അടക്കം പരുക്കേറ്റതിനാൽ, ചികിത്സ നൽകിയ ശേഷമാണ് തുറന്നുവിട്ടത്.
ആനയുടെ മുറിവുകൾക്ക് മതിയായ ചികിത്സ നൽകിയിട്ടുണ്ടെന്നും വനംവകുപ്പ് അറിയിച്ചു. ഉള്‍ക്കാട്ടിലേക്ക് വിട്ടെങ്കിലും റേഡിയോ കോളർ വഴി ആനയെ നിരീക്ഷിക്കുന്നുണ്ട്.
Tamil Nadu Forest Department says paddy field is healthy