തിരുവനന്തപുരം : (www.truevisionnews.com) ടി.വി കാണാൻ പോയ അനിയത്തിയെ വിളിക്കാൻ ചെന്ന പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അയൽവാസിയായ പ്രതി സുധീഷിനെ ആറ് വർഷം കഠിന തടവും 25,000 രൂപ പിഴക്കും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചു.

പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണമെന്ന് ജഡ്ജി ആജ് സുദർശൻ വിധിച്ചു. പിഴ തുക കുട്ടിക്ക് നൽകണം. 2021 ജൂലൈ മുപ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ അനിയത്തി സമീപത്തുള്ള പ്രതിയുടെ വീട്ടിൽ ടി.വി കാണാൻ പോയതാണ്.
ഈ സമയം വീടിന് നടയിൽ ഇരിക്കുകയായിരുന്ന പ്രതി കുട്ടി തിരിച്ച് ഇറങ്ങിയപ്പോൾ കുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു. ഈ സംഭവം കുട്ടി പ്രതിയുടെ അമ്മയോട് ഉടനെ പറഞ്ഞതിനെ തുടർന്ന് അമ്മ പ്രതിയെ പറഞ്ഞ് വിലക്കിയെങ്കിലും പ്രതി അസഭ്യം വിളിക്കുകയായിരുന്നു.
ജോലിക്ക് പോയ ശേഷം കുട്ടിയുടെ അമ്മ വീട്ടിൽ എത്തിയപ്പോൾ കുട്ടി വിവരം പറയുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. ചൈൽഡ് ലൈനാണ് പൂജപ്പുര പൊലീസിൽ വിവരം അറിയിച്ചത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ, അഡ്വ. ആർ വൈ.അഖിലേഷ് എന്നിവർ ഹാജരായി.പ്രോസിക്ക്യൂഷൻ പതിനെട്ട് സാക്ഷികളേയും പതിറ്റ് രേഖകളും ഹാജരാക്കി. പൂജപ്പുര എസ് ഐമ്മാരായിരുന്ന അനൂപ് ചന്ദ്രൻ, വി.പി പ്രവീൺ എന്നിവരാണ് കേസ് അന്വേഷിച്ചത്.
A case of trying to molest a 15-year-old girl; Accused sentenced to six years rigorous imprisonment and fine
