കോഴിക്കോട് : (www.truevisionnews.com) എഴുപത്തിനാലുകാരി ലൈംഗികപീഡനത്തിരയായി മരണപ്പെട്ട സംഭവത്തില്‍ കസ്റ്റഡിയിലുള്ള വടകര സ്വദേശി രാജനെ (60) റിമാന്‍ഡ് ചെയ്തു.

ചൊവ്വാഴ്ച വൈകീട്ട് പീഡനം നടന്ന വയോധികയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ചോദ്യംചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചതായി പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ തനിച്ചുതാമസിച്ചിരുന്ന വയോധികയുടെ ശബ്ദംകേട്ട് അയല്‍വാസിയായ സ്ത്രീ ചെന്നുനോക്കിയപ്പോഴാണ് രാജനെ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയത്.
പനിയെത്തുടര്‍ന്ന് വയോധിക കിടപ്പിലായിരുന്നു. വൈകീട്ട് ഭക്ഷണം നല്‍കാനെന്ന വ്യാജേനയാണ് രാജന്‍ ഇവരുടെ വീട്ടിലെത്തിയത്.
Kozhikode Elderly dies due to torture; The accused has confessed to the crime, the police said
